Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhakkadchevron_rightചെങ്കൽ ലോറി മറിഞ്ഞ്...

ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

text_fields
bookmark_border
ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
cancel

വാഴക്കാട്: ചെങ്കൽ ലോറി 20 അടി താഴ്ച്ചയിലെക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാഴക്കാട് ഊർക്കടവ് ചിറ്റാരിക്കുന്നുമ്മൽ വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് അപകടം.

പുതിയോടത്ത് മങ്ങാട്ടുചാലി മൊടച്ചി പറമ്പത്ത് വീരാൻ കുട്ടിയുടെ മകൻ അഷ്റഫ് (34) ആണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. എതിരെ വന്ന ലോറിയെ മറിക്കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ ശക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

അഷ്റഫ്

ലോറിയും ബൈക്കും താഴെക്ക് മറിയുകയായിരുന്നു. മുക്കം ഫയർഫോഴ്സും വാഴക്കാട് പോലീസും നാട്ടുകാരുംസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫർസാനയാണ്​ അഷ്റഫിൻറെ ഭാര്യ. മക്കൾ: ഷാഹിദ്, ഷസ.

Show Full Article
TAGS:accident
News Summary - brick lorry plunged to a depth and the driver died
Next Story