ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി
text_fieldsവാഴക്കാട്: ട്രിപ് വിളിച്ച യാത്രക്കാരനുമായി പോവുകയായിരുന്ന ഓട്ടോ-ടാക്സി ഡ്രൈവറെ വഴിയിൽ തടഞ്ഞ് ബസ് ജീവനക്കാർ മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ വാഴക്കാട് എടക്കടവിന് സമീപമാണ് സംഭവം.
ഒൽപം കടവിൽനിന്ന് പണിക്കരപ്പുറായയിലേക്ക് പോവുകയായിരുന്ന ചെറുവട്ടൂർ ജിഷാദിനെയാണ് എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും സംഘംചേർന്ന് മർദിച്ചതായി വാഴക്കാട് പൊലീസിൽ പരാതി നൽകിയത്.
ബസിൽ കയറേണ്ട യാത്രക്കാരെ ഓട്ടോയിൽ കയറ്റി എന്നാരോപിച്ചാണ് മർദിച്ചത്. ബസ് ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളാണ് വാഴക്കാട് പൊലീസിൽ പരാതി നൽകിയത്. ജിഷാദിനെ പൊന്നാട് ഗവ. കമ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.