കെ.എസ്.ആര്.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsവളാഞ്ചേരി: ദേശീയപാത 66 കാവുംപുറത്ത് കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ വളവന്നൂർ സ്വദേശി സി. അബൂബക്കറിനാണ് (62) പരിക്കേറ്റത്. അബൂബക്കറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ആംബുലന്‍സില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആംബുലൻസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ബസിന്റെ മുൻ ഭാഗത്തത്തെ ഗ്ലാസ് പൂർണമായും തകർന്നു. പൊലീസ് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.