Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്ത്​ കോട്ടം...

മലപ്പുറത്ത്​ കോട്ടം തട്ടാതെ യു.ഡി.എഫ്​ കോട്ട

text_fields
bookmark_border
ldf-udf
cancel

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെരഞ്ഞെടുപ്പിൽ കേ​ര​ള​മാ​കെ ആ​ഞ്ഞു​വീ​ശി​യ ഇ​ട​ത് കൊ​ടു​ങ്കാ​റ്റി​ലും ഇ​ള​കാ​ത്ത ജി​ല്ല​യി​ലെ യു.​ഡി.​എ​ഫ് കോ​ട്ട​ക​ൾ കൂ​ടു​ത​ൽ ഭ​ദ്ര​മായ​താ​യി ക​ണ​ക്കു​ക​ൾ. 2016നെ ​അ​പേ​ക്ഷി​ച്ച് 2.18 ശ​ത​മാ​നം വോ​ട്ട് വ​ർ​ധ​ന​വാ​ണ് 2021ൽ ​ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കു​ണ്ടാ​യ​ത്. ഇ​ട​ത് മു​ന്ന​ണി വോ​ട്ട് 1.38 ശ​ത​മാ​ന​വും വർധിച്ചു. അ​തേ​സ​മ​യം, എ​ൻ.​ഡി.​എ​ക്കും ബി.​ജെ.​പി​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ജി​ല്ല ന​ൽ​കി​യ​ത്. ഇ​വ​രു​ടെ വോ​ട്ട് വി​ഹി​തം 1.51 ശ​ത​മാ​നം കു​റ​ഞ്ഞു.

നേ​ട്ടം ഐ​ക്യ​മു​ന്ന​ണി​ക്ക്; തി​രി​ച്ച​ടി​യേ​റ്റ് ബി.​ജെ.​പി

യു.​ഡി.​എ​ഫ് 12,33,395 (49.06 ശ​ത​മാ​നം), എ​ൽ.​ഡി.​എ​ഫ് 10,66,755 (42.43), എ​ൻ.​ഡി.​എ 1,47,295 (5.86) വോ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2016ൽ ​ഇ​ത് യു.​ഡി.​എ​ഫ് 10,82,429 (46.88), എ​ൽ.​ഡി.​എ​ഫ് 9,47,956 (41.05), എ​ൻ.​ഡി.​എ 1,70,105 (7.37) വോ​ട്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടും ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ഡി.​എ​യു​ടെ വോ​ട്ടി​ൽ 22,810​െൻ​റ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ത​മ്മി​ൽ വോ​ട്ട് വ്യ​ത്യാ​സം 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1.34 ല​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി 1.66 ല​ക്ഷ​മാ​യി.

വോ​ട്ട് വി​ഹി​ത​വും ഭൂ​രി​പ​ക്ഷ​വും ഉ​യ​ർ​ത്തി ഏ​ഴ് ലീ​ഗ് മ​ണ്ഡ​ല​ങ്ങ​ൾ

കൊ​ണ്ടോ​ട്ടി, ഏ​റ​നാ​ട്, മ​ങ്ക​ട, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, വ​ള്ളി​ക്കു​ന്ന്, കോ​ട്ട​ക്ക​ൽ എ​ന്നീ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ട് വി​ഹി​ത​വും ഭൂ​രി​പ​ക്ഷ​വും കൂ​ടി​യി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്ത് വോ​ട്ട് ശ​ത​മാ​ന​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​ത്തി​ൽ 400ൽ​പ്പ​രം വോ​ട്ടി​െൻറ കു​റ​വു​ണ്ടാ​യി. വേ​ങ്ങ​ര, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടി​ൽ ഇ​ടി​വു​ണ്ടാ​യ​ത്. യു.​ഡി.​എ​ഫ് വോ​ട്ട് വി​ഹി​തം 60.28 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 53.50ലേ​ക്ക് താ​ഴ്ന്ന വേ​ങ്ങ​ര​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ട്ടാ​യി​ര​ത്തോ​ളം വോ​ട്ടി​െൻറ കു​റ​വും രേ​ഖ​പ്പെ​ടു​ത്തി. മ​ഞ്ചേ​രി​യി​ലും ഭൂ​രി​പ​ക്ഷ​ത്തി​ൽ 5000 വോ​ട്ടി​െൻറ ഇ​ടി​വ്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 579 ഉ​ണ്ടാ​യി​രു​ന്ന​ത് 38ലേ​ക്ക് വീ​ണ്ടും താ​ഴ്ന്നു.

പൊ​ന്നാ​നി​യി​ൽ ഇ​ട​ത് കു​തി​പ്പ്; താ​നൂ​രി​ലും മി​ക​വ് കാ​ട്ടി

മൂ​ന്നി​ട​ത്ത് ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞെ​ങ്കി​ലും നാ​ല് സി​റ്റി​ങ് സീ​റ്റു​ക​ളും നി​ല​നി​ർ​ത്താ​നാ​യ​ത് എ​ൽ.​ഡി.​എ​ഫി​നെ സം​ബ​ന്ധി​ച്ച് നേ​ട്ട​മാ​ണ്. ലീ​ഗ് കോ​ട്ട​യാ​യ താ​നൂ​രും കോ​ൺ​ഗ്ര​സ് കു​ത്ത​ക​യാ​ക്കി​യ നി​ല​മ്പൂ​രും ക​ഴി​ഞ്ഞ ത​വ​ണ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ൻ ലീ​ഡ് നേ​ടി​യ യു.​ഡി.​എ​ഫി​നെ 985 വോ​ട്ടി​നാ​ണെ​ങ്കി​ലും വീ​ഴ്ത്താ​നാ​യ​ത് എ​ൽ.​ഡി.​എ​ഫി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ കാ​ര്യ​മാ​ണ്. ഭൂ​രി​പ​ക്ഷ​ത്തി​ൽ വ​ലി​യ ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടും നി​ല​മ്പൂ​രും ത​വ​നൂ​രും നി​ല​നി​ർ​ത്തി. അ​തേ​സ​മ​യം, പൊ​ന്നാ​നി​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​െൻറ ലീ​ഡ് 15640ൽ ​നി​ന്ന് 17043 ആ​യി ഉ​യ​ർ​ന്നു. ജി​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം കൂ​ട്ടി​യ ഏ​ക മ​ണ്ഡ​ല​മാ​യി സി.​പി.​എ​മ്മി​െൻറ കൈ​വ​ശ​മു​ള്ള പൊ​ന്നാ​നി.

കൂ​ട്ടി​ക്കി​ഴി​ച്ചാ​ൽ കോ​ൺ​ഗ്ര​സി​ന് ക്ഷീ​ണം

2011ൽ ​ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ ജ​യി​ച്ച കോ​ൺ​ഗ്ര​സ് 2016ലെ ​പോ​ലെ ഇ​ത്ത​വ​ണ​യും ഒ​ന്നി​ലൊ​തു​ങ്ങി. വി​ജ​യി​ച്ച വ​ണ്ടൂ​രി​ലാ​വ​ട്ടെ അ​പ്ര​തീ​ക്ഷി​ത വോ​ട്ട് ചോ​ർ​ച്ച​യു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഭൂ​രി​പ​ക്ഷം 23864ൽ ​നി​ന്ന് 15,563 ആ​ക്കി കു​റ​ക്കാ​ൻ ഇ​ട​ത് മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞു. പൊ​രു​തി​യി​ട്ടും നി​ല​മ്പൂ​ർ തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ല്ല. ത​വ​നൂ​രി​ൽ എ​ൽ.​ഡി.​എ​ഫി​െൻറ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തി​െൻറ ക്രെ​ഡി​റ്റ് കോ​ൺ​ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ടാ​നും ക​ഴി​യി​ല്ല. അ​തേ​സ​മ​യം, പൊ​ന്നാ​നി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ തോ​റ്റ​തി​നേ​ക്കാ​ൾ ഏ​റി​യ വ്യ​ത്യാ​സ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ വീ​ഴ്ച.

മ​ണ്ഡ​ലം, വോ​ട്ട് വി​ഹി​തം,
ഭൂ​രി​പ​ക്ഷം (2016 - 2021 ക്ര​മ​ത്തി​ൽ)
കൊ​ണ്ടോ​ട്ടി - 46.77/39.61%, 50.42/39.66%, 10654/17666
ഏ​റ​നാ​ട് - 51.00/41.48%, 54.49/38.76%, 12893/22546
നി​ല​മ്പൂ​ർ - 41.15/48.28%, 45.34/46.90%, 11504/ 2700
വ​ണ്ടൂ​ർ - 52.87/37.48%, 51.44/42.28%, 23864/15563
മ​ഞ്ചേ​രി - 50.55/36.34%, 50.22/40.93%, 19616/ 14573
പെ​രി​ന്ത​ൽ​മ​ണ്ണ - 47.04/46.66%, 46.21/46.19%, 579/ 38
മ​ങ്ക​ട - 46.23/45.22%, 49.46/45.75%, 1508/6246
മ​ല​പ്പു​റം - 57.50/32.20%, 57.57/35.82%, 35672/ 35208
വേ​ങ്ങ​ര - 60.28/28.50%, 53.50/30.24%, 38057/30596
വ​ള്ളി​ക്കു​ന്ന് - 43.68/34.45%, 47.43/38.11%, 12610/ 14116
തി​രൂ​ര​ങ്ങാ​ടി - 46.75/42.26%, 49.74/43.26%, 6043/ 9578
താ​നൂ​ർ - 42.46/45.96%, 45.70/46.34%, 4918/ 985
തി​രൂ​ർ - 47.05/42.53%, 48.21/43.98%, 7061/7214
കോ​ട്ട​ക്ക​ൽ - 48.60/38.41%, 51.08/40.71%, 15042/ 16588
ത​വ​നൂ​ർ - 36.08/48.13%, 44.77/46.46%, 17064/ 2564
പൊ​ന്നാ​നി - 38.04/49.12%, 39.63/51.35%, 15640/ 17043
ജി​ല്ല​ത​ല വോ​ട്ട് നി​ല,
ശ​ത​മാ​നം (2016 - 2021)
-യു.​ഡി.​എ​ഫ്: 10,82,429 (46.88%), 12,33,395 (49.06%)
-എ​ൽ.​ഡി.​എ​ഫ്: 9,47,956 (41.05%), 10,66,755 (42.43%)
-എ​ൻ.​ഡി.​എ: 1,70,105 (7.37%), 1,47,295 (5.86%)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionUDFLDF.
News Summary - UDF fort in Malappuram without any damage
Next Story