Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ...

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന് ക​രു​ത​ലി​ന്റെ ത​ണ​ലേ​കി തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി

text_fields
bookmark_border
ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന് ക​രു​ത​ലി​ന്റെ ത​ണ​ലേ​കി തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി
cancel

തി​രൂ​ർ: അ​വ​ഗ​ണ​ന​യു​ടെ​യും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ടെ​യും ക​ട​ലു​ക​ൾ നീ​ന്തി​ക്ക​യ​റു​ന്ന ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന് ക​രു​ത​ലി​ന്റെ ത​ണ​ലേ​കി തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക ക്ലി​നി​ക് വ്യാ​ഴാ​ഴ്ച മു​ത​ൽ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്, തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി, തി​രൂ​ർ ല​യ​ൺ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് ഈ ​മാ​തൃ​കം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ​ഹോ​ർ​മോ​ൺ പ​രി​ശോ​ധ​ന, മ​രു​ന്ന് വി​ത​ര​ണം, കൗ​ൺ​സ​ലി​ങ്, ജ​ന​റ​ൽ മെ​ഡി​സി​ൻ, എ​ൻ​ഡോ​ക്രൈ​നോ​ള​ജി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഒ​രേ കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ക്ലി​നി​ക്കി​ന്റെ പ്ര​വ​ർ​ത്ത​നം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ.​പി. സ്മി​ജ ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ ഹോ​ർ​മോ​ൺ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും മ​രു​ന്ന് വി​ത​ര​ണ​വും ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

ഇ​നി ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്ത് അ​ല​യേ​ണ്ട

തി​രൂ​ർ: ​ശ​രീ​ര​ത്തി​ലെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ക​ടു​ത്ത മാ​ന​സി​ക-​ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളാ​ണ് ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ മൂ​ന്നു​മു​ത​ൽ ആ​റു മാ​സം കൂ​ടു​മ്പോ​ൾ കൃ​ത്യ​മാ​യ ഹോ​ർ​മോ​ൺ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഇ​വ​ർ​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ​നി​ല​വി​ൽ ജി​ല്ല​യി​ൽ ഇ​തി​നു​ള്ള ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ഭീ​മ​മാ​യ പ​രി​ശോ​ധ​ന ചെ​ല​വും മ​രു​ന്നു​ക​ളു​ടെ വി​ല​യും പ​ല​ർ​ക്കും താ​ങ്ങാ​നാ​കു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം അ​പൂ​ർ​വ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തി​രൂ​രി​ൽ ച​രി​ത്ര​പ​ര​മാ​യ ഈ ​കാ​ൽ​വെ​പ്പ്. തി​രൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ക​ൾ​ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് നേ​ഹ ചെ​മ്പ​ക​ശ്ശേ​രി ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ നി​വേ​ദ​ന​വും ഈ ​സ്വ​പ്ന പ​ദ്ധ​തി​ക്ക് വേ​ഗം കൂ​ട്ടി. മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലി​നി​ക്കി​ൽ പ്ര​ധാ​ന​മാ​യും എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​നി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ​സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും മ​രു​ന്നും, ഹോ​ർ​മോ​ൺ ലെ​വ​ൽ ടെ​സ്റ്റു​ക​ളും മാ​ന​സി​ക പി​ന്തു​ണ ​ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക കൗ​ൺ​സ​ലി​ങ് സേ​വ​നം തു​ട​ങ്ങി​യ​വ ന​ൽ​കും ​ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ക്ലി​നി​ക്ക് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റു​ക​ളു​ടെ കു​റ​വു​ള്ള​തി​നാ​ൽ ല​യ​ൺ​സ് ക്ല​ബി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തു​നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സേ​വ​നം ക്ലി​നി​ക്കി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ​ തി​രൂ​ർ താ​ലൂ​ക്കി​ലെ 30 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളു​ടെ ഹോ​ർ​മോ​ൺ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ശേ​ഷം ഈ ​ലാ​ബ് റി​സ​ൾ​ട്ടു​ക​ൾ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കു​ക​യും ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. ​തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ടെ​സ്റ്റി​നു​ള്ള സ്ഥി​രം സം​വി​ധാ​ന​മൊ​രു​ക്കും.

മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് പു​റ​മെ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും ഇ​വി​ടെ ചി​കി​ത്സ തേ​ടാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​മാ​യും ക​രു​ത​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthlions clubTirur district hospitaltransgender
News Summary - Tirur District Hospital casts shadow over transgender community
Next Story