ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
text_fieldsചങ്ങരംകുളത്ത് ഓടിക്കെണ്ടിരിക്കുമ്പോൾ തീപിടിച്ച കാർ
ചങ്ങരംകുളം: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ചങ്ങരംകുളം അമയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ഓടിക്കൊണ്ടിരുന്നതിനിടെ കത്തി നശിച്ചത്. യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയെങ്കിലും തീ പടരുകയായിരുന്നു.
അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെള്ളം അടിച്ചെങ്കിലും കാർ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചങ്ങരംകുളം പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

