സാമൂഹികനീതി വകുപ്പ് പുരസ്കാരം: ശബ്ന പൊന്നാടിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി
text_fieldsശബ്ന പൊന്നാട്
എടവണ്ണപ്പാറ: സാമൂഹികനീതി വകുപ്പ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്ക് നൽകുന്ന പുരസ്കാരത്തിന് അർഹയായി ശബ്ന പൊന്നാട്. സാഹിത്യ മേഖലയിൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയ എഴുത്തുകാരിയാണ് ശബ്ന. സാമൂഹിക-സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ഇവർ സന്നദ്ധ പ്രവർത്തനരംഗത്തും മികച്ച സേവനം നൽകിയിട്ടുണ്ട്.
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ശബ്നാ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ച് സ്വാന്തന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. കവിതാ സമാഹാരം, നോവൽ, സാഹിത്യകൃതികൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം ഒട്ടേറെ പുരസ്കാരങ്ങൾ ശബ്നയെ തേടിയെത്തിയിട്ടുണ്ട്. പൊന്നാട് ഫെബിന ഹൗസിൽ കോഴിപ്പറമ്പൻ കുഞ്ഞുട്ടി പൊന്നാടിന്റെയും ലൈലയുടെയും മൂത്ത മകളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

