Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടന്നൽ ആക്രമണത്തിൽ ആറ്...

കടന്നൽ ആക്രമണത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്ക്

text_fields
bookmark_border
wasp attack
cancel

പൊ​ന്നാ​നി: പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ല​ത്ത് ക​ട​ന്ന​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വീ​ട് നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കാ​ണ് ക​ട​ന്ന​ൽ​കു​ത്തേ​റ്റ​ത്. മൂ​ന്നു​പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്.

പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ പു​ള്ളി​വ​ള​പ്പി​ൽ ബ​ദ​റു (55), മാ​ളി​യേ​ക്ക​ൽ ദി​നേ​ശ​ൻ (45), പു​ളി​ച്ചി​ൽ അ​യ്യൂ​ബ് (57) എ​ന്നി​വ​ർ​ക്കാ​ണ്​ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ന​ടു​വി​ള വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ (63), ക​ണ്ട​ൻ​ശ്ശേ​രി ജ​മാ​ൽ (45), മാ​ളി​യേ​ക്ക​ൽ മു​ജീ​ബ് (45) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ കൂ​ട്ട​മാ​യി എ​ത്തി​യ ക​ട​ന്ന​ലു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തീ​ക​ത്തി​ച്ചാ​ണ്​ ക​ട​ന്ന​ലു​ക​ളെ തു​ര​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniwasp attack
Next Story