Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്കറിൽ സൂക്ഷിച്ച 350 പവൻ നഷ്ടമായി; പൊന്നാനിയിലെ അടച്ചിട്ട വീട്ടിൽ വൻ കവർച്ച

text_fields
bookmark_border
gold
cancel
camera_alt

പ്രതീകാത്മക ചിത്രം

മലപ്പുറം: പൊന്നാനിയിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനാണ് കവർന്നത്. പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപത്ത് താമസിക്കുന്ന രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പിൻഭാഗത്തെ ഗ്രില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. അകത്തുകയറിയപ്പോൾ അലമാരയും മറ്റും തുറന്നിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന സി.സി.ടി.വി ഡി.വി.ആർ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി. ഉടൻ വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

രാജേഷ് കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് ഇവർ വീട്ടിൽ വന്നു ദുബൈയിലേക്ക് തിരിച്ചു പോയത്. മോഷണവിവരമറിഞ്ഞ രാജേഷ് നാട്ടി​ലേക്ക് തിരിച്ചു. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Robbery in a closed house in Ponnani
Next Story