പൊന്നാനി കപ്പൽ നിർമാണശാലക്ക് ടെൻഡർ; പദ്ധതിക്കായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കും
text_fieldsപൊന്നാനിയിൽ നിർദിഷ്ട കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കുന്ന പ്രദേശം
പൊന്നാനി: പൊന്നാനി കപ്പൽ നിർമാണശാലക്ക് ടെൻഡർ ലഭിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ട്രാവൻകൂർ പ്രസിഷൻ കംപോണന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് പൊന്നാനിയിൽ ഷിപ്പ് യാർഡ് വികസിപ്പിക്കാൻ കേരള മാരിടൈം ബോർഡിന്റെ (കെ.എം.ബി) ടെൻഡർ ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി, തന്ത്രപ്രധാനമായ പൊന്നാനി ബീച്ചിനോട് ചേർന്ന സ്ഥലത്ത് അത്യാധുനിക കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ കൺസോർഷ്യം സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) രൂപവത്കരിക്കും.
ഷിപ്യാർഡ് എണ്ണ-വാതക മേഖല പിന്തുണ കപ്പലുകൾ, തുറമുഖ സേവന കപ്പലുകൾ, ഉൾനാടൻ-ദ്വീപുകൾ തമ്മിലുള്ള ഫെറി സർവീസുകൾ, സമീപ തീരദേശ ചരക്കുകപ്പലുകൾ, യൂട്ടിലിറ്റി പെട്രോൾ കപ്പലുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ചെറുതും വലുതുമായ കപ്പലുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
വേഗത്തിലുള്ള നിർവഹണത്തിനും ഉയർന്ന പ്രവർത്തനക്ഷമതക്കുമായി പ്രമുഖ ഷിപ്യാർഡുകളിൽ പ്രവർത്തന പരിചയമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി, സർക്കാർ-സ്വകാര്യ മേഖലകളിലേക്കായി ഗുണമേന്മയുള്ള കപ്പൽ നിർമാണം ഉറപ്പാക്കും.
കൺസോർഷ്യം രണ്ട് ഡോക്കിങ് ടഗ് ഓർഡറുകൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. പദ്ധതി കേരളത്തിൽ പ്രാദേശികമായി ഉയർന്ന ഗുണമേന്മയുള്ള കപ്പൽനിർമാണത്തിന്റെ ബിസിനസ് സാധ്യതയെ കൂടുതൽ ശക്തിപ്പെടുത്തും. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഇന്ത്യയുടെ കപ്പൽനിർമാണ പരിസ്ഥിതിയിൽ കേരളത്തിന്റെ സ്ഥാനമുയർത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

