Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightഅനധികൃത...

അനധികൃത മത്സ്യബന്ധനവുമായി വീണ്ടും തമിഴ്‌നാട് സംഘം

text_fields
bookmark_border
അനധികൃത മത്സ്യബന്ധനവുമായി വീണ്ടും തമിഴ്‌നാട് സംഘം
cancel

പൊന്നാനി: നിയമം ലംഘിച്ചും രേഖകളില്ലാതെയും അനധികൃത മത്സ്യബന്ധനവുമായി തമിഴ്നാട്ടിലെ കുളച്ചിൽ സ്വദേശികൾ വീണ്ടും സജീവം. പൊന്നാനി ഹാർബർ കേന്ദ്രീകരിച്ചാണ് തമിഴ്നാട് സ്വദേശികളുടെ അനധികൃത മത്സ്യ ബന്ധനം. ഇവരെ പിടികൂടി പിഴ ഇടാക്കി വിട്ടയക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥരും തദ്ദേശീയരായ മുതലാളിമാരും ഇവര്‍ക്ക് സൗകര്യമൊരുക്കുന്നെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

വള്ളങ്ങൾക്ക് പേരിന് മാത്രം മത്സ്യം ലഭിക്കുമ്പോൾ വലയിൽ അനധികൃത ഹൈ വോൾട്ടേജ് ഇലക്ട്രിക് തരംഗങ്ങൾ ഘടിപ്പിച്ച് അടിത്തട്ടിൽ കൃത്രിമ രീതിയിലുള്ള മത്സ്യബന്ധനത്തിലൂടെ വൻ മത്സ്യസമ്പത്താണ് കുളച്ചിൽ സ്വദേശികൾ നേടുന്നത്. നിരോധിത മത്സ്യബന്ധനത്തിലൂടെ ഇക്കൂട്ടർ വലിയ തോതിൽ ലാഭം കൊയ്യുമ്പോൾ നാട്ടിലെ ബോട്ടുകൾ പട്ടിണിയിലാണ്. കൂടാതെ പാര് ഉപയോഗിച്ചുള്ള മത്സ്യബന്ധനവും കുളച്ചിൽ സ്വദേശികൾ വ്യാപകമായി നടത്തുന്നുണ്ട്.

തേങ്ങയിട്ട് കഴിഞ്ഞാല്‍ പറമ്പുകളില്‍ കിടക്കുന്ന കുലച്ചിലുകളില്‍ നിന്നും പണം കൊയ്യുന്നവരും സജീവമാണ്. തീരദേശത്തെ നാട്ടിന്‍പുറങ്ങളില്‍ തെങ്ങിന്‍ കുലച്ചില്‍ തേടിയുള്ള തമിഴ് സംഘങ്ങളാണ് സജീവമായിരിക്കുന്നത്. പൊന്നാനി മുതല്‍ കണ്ണൂര്‍ വരേയുള്ള കടലിലാണ് കുലച്ചില്‍ വിളയാട്ടം.

കുലച്ചിലില്‍ പുരട്ടുന്ന പ്രത്യേകരാസവസ്തു മത്സ്യങ്ങളിലും കടലിലും നിറയുന്നതാണ് മറ്റൊരു അപകടം. നേരത്ത ഇത്തരം മത്സ്യബന്ധന രീതിക്കെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിലും ഇപ്പോൾ കണ്ണടക്കുന്നുവെന്നാണ് പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniIllegal FishingTamil gang
News Summary - Tamil Nadu gang again involved in illegal fishing
Next Story