Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിൽനിന്ന്​...

പൊന്നാനിയിൽനിന്ന്​ ലക്ഷദ്വീപിലേക്ക് കപ്പൽ സർവിസ്; ഹൈഡ്രോ ഗ്രാഫിക് സർവേ തുടങ്ങി

text_fields
bookmark_border
പൊന്നാനിയിൽനിന്ന്​ ലക്ഷദ്വീപിലേക്ക് കപ്പൽ സർവിസ്; ഹൈഡ്രോ ഗ്രാഫിക് സർവേ തുടങ്ങി
cancel
camera_alt

പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന ഹൈ​ഡ്രോഗ്രാ​ഫി​ക് സ​ർ​വേ

പൊ​ന്നാ​നി: ഫി​ഷി​ങ് ഹാ​ർ​ബ​റി​ലേ​ക്ക് ക​പ്പ​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വാ​ർ​ഫി​ന് സ​മീ​പ​ത്തെ പു​ഴ​യു​ടെ ആ​ഴം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഹൈ​ഡ്രോ ഗ്രാ​ഫി​ക് സ​ർ​വേ തു​ട​ങ്ങി. ക​ട​ലി​ൽ നി​ന്ന് അ​ഴി​മു​ഖം ക​ട​ന്ന് 400 മീ​റ്റ​ർ ദൂ​രം വ​രെ ഏ​താ​ണ്ട് അ​ഞ്ച്​ മീ​റ്റ​ർ ആ​ഴ​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ ആ​ഴം നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം വെ​ച്ച് ഹാ​ർ​ബ​റി​ലേ​ക്ക് ക​പ്പ​ല​ടു​ക്ക​ണ​മെ​ങ്കി​ൽ ആ​ഴം കൂ​ട്ടേ​ണ്ടി വ​രും. പൊ​ന്നാ​നി പ്ര​സ് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​നി​യി​ൽ​നി​ന്ന്​ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഹാ​ർ​ബ​റി​ലേ​ക്ക് ക​പ്പ​ൽ കൊ​ണ്ടു​വ​രാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പ​ഠ​ന​യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. പ​ഠ​ന​യാ​ത്ര​ക്ക്​ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​നു​മ​തി തേ​ടി​ക്കൊ​ണ്ട് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ എ​ന്നി​വ​ർ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​നു​മ​തി ല​ഭ്യ​മാ​യാ​ൽ അ​ടു​ത്ത​മാ​സം 26ന് ​പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ​നി​ന്ന് ക​പ്പ​ലി​ൽ യാ​ത്ര പു​റ​പ്പെ​ടും. 31 വ​രെ സം​ഘം ല​ക്ഷ​ദ്വീ​പി​ൽ ചെ​ല​വ​ഴി​ക്കും.

വ​ലി​യ ക​പ്പ​ലാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ ഹാ​ർ​ബ​റി​നോ​ടു ചേ​ർ​ന്നു​ള്ള പു​ഴ​യോ​ര ഭാ​ഗ​ത്ത് ആ​ഴം കൂ​ട്ട​ൽ വേ​ണ്ടി വ​രും. ര​ണ്ട്​ വ​ർ​ഷം മു​മ്പ്​ ഹാ​ർ​ബ​ർ പ്ര​ദേ​ശ​ത്ത് ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ർ​വേ ന​ട​ന്നി​രു​ന്നു. അ​ന്ന​ത്തെ അ​തേ തോ​തി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പു​ഴ​യു​ടെ ആ​ഴ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​സി​സ്റ്റ​ന്റ് മ​റൈ​ൻ സ​ർ​വേ​യ​ർ ആ​ൽ​ബ​ർ​ട്ട് എ​യ്ഡ്രി​ൻ ലൂ​യി​സ്, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് മ​നോ​ജ് കു​മാ​ർ, ടൈ​ഡ് വാ​ച്ച​ർ റാ​വു, ര​ഘു​ലാ​ൽ, രാ​മ​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​ർ​വേ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniship serviceLakshadweep Ship
News Summary - Ship service from Ponnani to Lakshadweep; Hydrographic survey started
Next Story