‘ലക്ഷ്യ’ അംഗീകാര നിറവിൽ പൊന്നാനി മാതൃ ശിശു ആശുപത്രി
text_fieldsപൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിക്ക് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചു. ലേബർ റൂം, മെറ്റേണല്‍ ഓപറേഷന് തിയറ്റർ എന്നിവയില്‍ 92 ശതമാനം സ്കോറോടെയാണ് ലക്ഷ്യ അംഗീകാരം ലഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറക്കൽ, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപറേഷന് തിയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായത്.
ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ ശിശു മരണനിരക്ക് കുറക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്കരിച്ചത്. ‘ലക്ഷ്യ’ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള കേന്ദ്ര പരിശോധനകള്‍ക്ക് ശേഷമാണ് സര്ട്ടിഫിക്കേഷന് നല്‍കുന്നത്.