Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി​യെ...

പൊ​ന്നാ​നി​യെ ഭീ​തി​യി​ലാ​ക്കി വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പൊ​ന്നാ​നി​യെ ഭീ​തി​യി​ലാ​ക്കി വ്യാ​ജ ബോം​ബ്  ഭീ​ഷ​ണി; ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ
cancel
camera_alt

ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പൊ​ന്നാ​നി ക​ന​റ ബാ​ങ്കി​ൽ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന

പൊ​ന്നാ​നി: പൊ​ന്നാ​നി​യെ ഭീ​തി​യി​ലാ​ക്കി വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. ബോം​ബ് വെ​ച്ചെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി ത​പാ​ൽ മ​ണ്ഡ​ൽ അ​റ​സ്​​റ്റി​ൽ.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ കോ​ൾ വ​ന്ന​ത്. പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്​​ഷ​നി​ലെ ക​ന​റ ബാ​ങ്ക് ശാ​ഖ​യി​ൽ ബോം​ബ് വെ​ച്ച​താ​യും ഉ​ച്ച​ക്ക് ര​ണ്ടി​ന് ബോം​ബ് പൊ​ട്ടും എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​തോ​ടെ സി.​ഐ വി​നോ​ദ് വ​ലി​യാ​ട്ടൂ​രി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ബാ​ങ്കി​ലേ​ക്കെ​ത്തി. വി​വ​രം ബാ​ങ്ക് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ബാ​ങ്കി​ലെ ഇ​ട​പാ​ടു​കാ​രെ മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ബോം​ബ് സ്ക്വാ​ഡി​നെ​യും ഡോ​ഗ് സ്ക്വാ​ഡി​നേ​യും അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സം​ഘം സ്ഥ​ല​ത്തെ​ത്തി. സ​മാ​ന്ത​ര​മാ​യി കോ​ൾ വ​ന്ന ന​മ്പ​ർ തി​രി​ച്ച​റി​യാ​നാ​യി സൈ​ബ​ർ സെ​ല്ലി​നേ​യും ബ​ന്ധ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​പാ​ൽ മ​ണ്ഡ​ലാണ് വ്യാ​ജ സ​ന്ദേ​ശ​ത്തി​ന് പി​ന്നി​ലെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. മ​ണി​ക്കൂ​റു​ക​ളോ​ളം ബാ​ങ്കി​ന​ക​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തൊ​ഴി​ലാ​ളി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ, കോ​വി​ഡ് നി​യ​മം ലം​ഘി​ച്ച​തി​ന് പൊ​ലീ​സ് പി​ഴ ചു​മ​ത്തി​യ​തി‍െൻറ പ്ര​തി​കാ​ര​മാ​യാ​ണ് താ​ൻ ഫോ​ൺ ചെ​യ്ത​തെ​ന്ന് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ ആ​സ​ക്തി​യി​ലാ​ണ് ഇ​യാ​ൾ കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും ഭീ​ഷ​ണി വ്യാ​ജ​മാ​യി​രു​ന്നെ​ന്നും കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യും പൊ​ന്നാ​നി പൊ​ലീ​സ് അ​റി​യി​ച്ചു. നാ​ടി​നെ​യാ​കെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ബോം​ബ് ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം അ​റി​ഞ്ഞ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്വാ​സം നേ​രെ വീ​ണ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnanifake bomb threat
News Summary - Ponnani was terrorized by a fake bomb Threat; Arrested in Bengal Swadeshi
Next Story