Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightസപ്ലൈകോ ഗോഡൗണിലെ...

സപ്ലൈകോ ഗോഡൗണിലെ സ്റ്റോക്കിൽ വൻ ക്രമക്കേട്

text_fields
bookmark_border
Ponnani Supplyco Godown  Massive disorder
cancel
camera_alt

പൊ​ന്നാ​നി സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ സ​പ്ലൈ​കോ വി​ജി​ല​ൻ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന

പൊ​ന്നാ​നി: റേ​ഷ​ന്‍ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളി​ല്‍ തി​രി​മ​റി ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് സി​വി​ല്‍ സ​പ്ലൈ​സ് വി​ജി​ല​ന്‍സി‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്ന മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ പൊ​ന്നാ​നി സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലെ സ്റ്റോ​ക്കി​ൽ വ​ൻ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. പൊ​ന്നാ​നി​യി​ലെ ര​ണ്ട് ഗോ​ഡൗ​ണു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 35 ക്വി​ന്‍റ​ൽ ഗോ​ത​മ്പും 34 ക്വി​ന്‍റ​ൽ അ​രി​യും കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ഒ​മ്പ​ത്​ മാ​സ​ത്തെ സ്റ്റോ​ക്കാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​ച്ച​രി, മ​ട്ട, പു​ഴു​ക്ക​ല​രി എ​ന്നി​വ​യി​ൽ വ​ൻ​കു​റ​വാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ പൊ​ന്നാ​നി തൃ​ക്കാ​വി​ലെ പി.​സി.​സി സൊ​സൈ​റ്റി ഗോ​ഡൗ​ണ്‍, തൃ​ക്കാ​വി​ലെ സ്വ​കാ​ര്യ ഗോ​ഡൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണു​ക​ളി​ല്‍ സൂ​ക്ഷി​ച്ച ര​ജി​സ്റ്റ​റും സ്റ്റോ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്തു നോ​ക്കി.

തൃ​ക്കാ​വി​ലെ സ്വ​കാ​ര്യ ഗോ​ഡൗ​ണി​ല്‍ നൂ​റു​ക​ണ​ക്കി​ന് ചാ​ക്ക് പ​ച്ച​രി​യും പു​ഴു​ക്ക​ല​രി​യും ത​രം തി​രി​ക്കാ​തെ വെ​ച്ച​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​ത്തെ ര​ജി​സ്റ്റ​റും സ്റ്റോ​ക്കും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ൽ​നി​ന്ന് കൃ​ത്യ​മാ​യി ന​ൽ​കു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ൽ കു​റ​വ് ക​ണ്ട​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. എ​ന്നാ​ൽ സ്വാ​ഭാ​വി​ക​മാ​യി സ്റ്റോ​ക്കു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വ്യ​ത്യാ​സം മാ​ത്ര​മെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സി​വി​ല്‍ സ​പ്ലൈ​സ് വി​ജി​ല​ന്‍സി‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം തി​രൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ​സ് ഓ​ഫി​സ​ര്‍ ജോ​ര്‍ജ് കെ. ​സാ​മു​വ​ല്‍, തി​രൂ​ര്‍ താ​ലൂ​ക്കി​ലെ റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ കെ.​കെ. രാ​ജ​ന്‍, എ​സ്.​സി. ബി​ബി​ന്‍, വി. ​ഗീ​താ​കു​മാ​രി, എ.​എം. ബി​ന്ധ്യ, ജീ​വ​ന​ക്കാ​ര​ന്‍ പി. ​അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SupplycoPonnaniGodown
News Summary - Ponnani Supplyco Godown Massive disorder
Next Story