രാഹുൽ ഗാന്ധിയെ വരവേൽക്കാനൊരുങ്ങി പൊന്നാനി
text_fieldsപൊന്നാനി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വരവേൽക്കാനൊരുങ്ങി പൊന്നാനി.
വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പൊന്നാനി എ.വി ഹൈസ്കൂളിൽ പ്രചാരണാർഥം എത്തുന്നത്. രാഹുൽ ഗാന്ധിയുടെ വരവേൽപ്പിന് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിെൻറ ഭാഗമായി പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ് ഭാരവാഹികളുടെ യോഗം ചേർന്നു.
കൂറ്റനാട് പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ എം.ഇ.എസ് കോളജ് ഗ്രൗണ്ടിൽ രാഹുൽ ഗാന്ധി എത്തും. തുടർന്ന് പൊന്നാനി ഹൈവേ വഴി എ.വി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെത്തും. പൊതുയോഗ സ്ഥലത്ത് ഡി.സി.സി പ്രസിഡൻറ് ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവർ പരിശോധന നടത്തി.
ആദ്യമായി പൊന്നാനിയിൽ എത്തുന്ന രാഹുൽ ഗാന്ധിയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് അനിൽകുമാർ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

