Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി...

പൊ​ന്നാ​നി പി.​ഡ​ബ്ല്യു.​ഡി ​െറ​സ്​​റ്റ്​ ഹൗ​സ് കെ​ട്ടി​ടം ജ​നു​വ​രി​യി​ൽ തു​റ​ക്കും

text_fields
bookmark_border
പൊ​ന്നാ​നി പി.​ഡ​ബ്ല്യു.​ഡി ​െറ​സ്​​റ്റ്​ ഹൗ​സ് കെ​ട്ടി​ടം ജ​നു​വ​രി​യി​ൽ തു​റ​ക്കും
cancel
camera_alt

നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യ പൊ​ന്നാ​നി ​െറ​സ്​​റ്റ്​ ഹൗ​സ് കെ​ട്ടി​ടം

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ വി​ശ്ര​മ മ​ന്ദി​ര​ങ്ങ​ളെ​ല്ലാം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പൊ​ന്നാ​നി പി.​ഡ​ബ്ല്യു.​ഡി ​െറ​സ്​​റ്റ്​ ഹൗ​സി​െൻറ പു​തി​യ കെ​ട്ടി​ട​ത്തി​െൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഫ​ർ​ണി​ഷി​ങ് ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ക​ഴി​യാ​നു​ള്ള​ത്. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഓ​ടി​ട്ട വി​ശ്ര​മ മ​ന്ദി​രം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് കേ​ര​ളീ​യ വാ​സ്തു​ശി​ൽ​പ മാ​തൃ​ക​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി പു​തി​യ ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​െൻറ 3.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം. 8770 ച​തു​ര​ശ്ര അ​ടി​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള മൂ​ന്ന് സ്യൂ​ട്ട് റൂം, ​അ​ഞ്ച് സാ​ധാ​ര​ണ മു​റി​ക​ൾ, അ​ടു​ക്ക​ള, ഡൈ​നി​ങ്​ ഹാ​ൾ, ഓ​ഫി​സ്, കെ​യ​ർ ടേ​ക്ക​ർ റൂം ​എ​ന്നി​വ​ക്ക്​ പു​റ​മെ മു​ക​ളി​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് പു​തി​യ കെ​ട്ടി​ടം. എ​ട്ടു മു​റി​ക​ളും ശീ​തീ​ക​രി​ച്ച ത​ര​ത്തി​ലാ​ണ് സം​വി​ധാ​നി​ക്കു​ന്ന​ത്. 1300 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള കോ​ൺ​ഫ​റ​ൻ​സ് ഹാ​ളാ​ണ് മു​ക​ൾ​നി​ല​യി​ൽ ഒ​രു​ക്കു​ന്ന​ത്.

അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള വി​ശ്ര​മ​കേ​ന്ദ്രം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം എം.​എ​ൽ.​എ​യും സ്പീ​ക്ക​റു​മാ​യ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ 2017ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്ക് രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം നി​ർ​മാ​ണം നി​ല​ച്ച​താ​ണ് ഉ​ദ്ഘാ​ട​നം വൈ​കാ​നി​ട​യാ​യ​ത്. പി.​ഡ​ബ്ല്യു.​ഡി കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ നി​ല​മ്പൂ​രി​ലെ സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnanipwd rest house
News Summary - Ponnani P.W. D'Rest House will open in January
Next Story