സൈനുദ്ദീന്‍ മഖ്ദൂമിന് സ്മാരകം പണിയുമെന്ന് പൊന്നാനി നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപുറം
text_fieldsസുന്നി മാനേജ്മെൻറ് അസോസിയേഷൻ റീജനല്‍ കമ്മിറ്റി
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തെ ആദരിക്കുന്നു
പൊന്നാനി: സ്വാതന്ത്ര്യസമര സേനാനിയും സൂഫിവര്യനുമായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന് പൊന്നാനിയിൽ സ്മാരകം നിർമിക്കുമെന്ന് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. സുന്നി മാനേജ്മെൻറ് അസോസിയേഷന് പൊന്നാനി റീജനല്‍ കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയജാം മുതവല്ലിയും വലിയ ജുംഅത്ത് പള്ളി ജനറല്‍ സെക്രട്ടറിയുമായ വി. സൈദ്മുഹമ്മദ് തങ്ങള്‍ ചെയര്‍മാനെ പൊന്നടയണിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബര്‍ കെ.എം. മുഹമ്മദ് കാസിം കോയ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ കാദര്‍ അധ്യക്ഷത വഹിച്ചു. ഷാഹുല്‍ഹമീദ് ഹാജി, നിസാര്‍ നഈമീ, ശിഹാബ് അഹ്സനി, അസൈനാര്‍ മുസ്ലിയാര്, ഇസ്മാഈൽ അന്‍വരി, പി.പി. ഉമ്മര്‍, കെ.എം. ഇബ്രാഹീം ഹാജി, എം. ഖാലിദ് ഹാജി, കെ. ഫസലുറഹ്മാന് മുസ്ലിയാര്, ഇസ്മാഈല്‍ അന്‍വരി, അബ്ദുല്ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

