കളറാണ്, പൊന്നാനി ഡിപ്പോയിലെ ബസുകളും ജീവനക്കാരും
text_fieldsപൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർ ചേർന്ന് ബസുകൾ പെയിൻറ് ചെയ്യുന്നു
പൊന്നാനി: ലോക്ഡൗൺ ഇളവിൽ വെറുതെയിരുന്ന് ബോറടിച്ച പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരെല്ലാം പെയിൻറും ബ്രഷുമെടുത്ത് രംഗത്തിറങ്ങി.
അങ്ങനെ തങ്ങൾക്ക് അന്നം തരുന്ന ശകടങ്ങളെയെല്ലാം സുന്ദരിയാക്കി. നിറം മങ്ങിയ കെ.എസ്.ആർ.ടി.സി ബസുകളിലല്ലാം ഇവർ നിറം പൂശി മനോഹരമാക്കുന്ന തിരക്കിലാണ്. ഫിറ്റ്നസ് ടെസ്റ്റിനുള്ള ബസുകളാണ് പെയിൻറടിച്ച് ജീവനക്കാർ തന്നെ മനോഹരമാക്കുന്നത്.
ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എസ്. തിലകെൻറ നിർദേശപ്രകാരം ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ പി.വി. ബൈജുവിെൻറയും എ.ഡി.ഇ സതീഷിെൻറയും നേതൃത്വത്തിലാണ് ജീവനക്കാർ പെയിൻറിങ് ജോലിയിൽ വ്യാപൃതരായത്. നിലവിൽ ഏഴ് ബസുകൾ മാത്രമാണ് ലോക്ഡൗണിനെത്തുടർന്ന് സർവിസ് നടത്തുന്നത്.

