Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_right...

പു​തു​പ്ര​തീ​ക്ഷ...പൊ​ന്നാ​നി​യി​ലെ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്

text_fields
bookmark_border
പു​തു​പ്ര​തീ​ക്ഷ...പൊ​ന്നാ​നി​യി​ലെ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
cancel
camera_alt

പൊ​ന്നാ​നി ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സ്

പൊ​ന്നാ​നി: ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യ പൊ​ന്നാ​നി​യി​ലെ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സ് സ്ഥ​ലം മാ​റു​ന്നു. പൊ​ന്നാ​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കാ​മ്പ​സി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ജ​ല​സേ​ച​ന ഉ​പ​വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം, അ​സി. എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം -ഇ​റി​ഗേ​ഷ​ന്‍ സെ​ക്ഷ​ന്‍ പൊ​ന്നാ​നി, അ​സി. എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം ഇ​റി​ഗേ​ഷ​ന്‍ സെ​ക്ഷ​ന്‍ -1 പൊ​ന്നാ​നി, അ​സി. എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യം ഇ​റി​ഗേ​ഷ​ന്‍ സെ​ക്ഷ​ന്‍ -2 പൊ​ന്നാ​നി എ​ന്നി​വ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്.

ച​മ്ര​വ​ട്ടം പ്രോ​ജ​ക്ട് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ഇ​ന്‍സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ലേ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ഫി​സ് താ​ത്കാ​ലി​ക​മാ​യി മാ​റു​ന്ന​ത്. പു​തി​യ അ​ന​ക്സ് കെ​ട്ടി​ട നി​ർ​മാ​ണ ഭാ​ഗ​മാ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റു​ന്ന​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ പൊ​ന്നാ​നി സ​ബ് ഡി​വി​ഷ​ൻ ഓ​ഫി​സും, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​വു​മാ​ണ് അ​ന​ക്സ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്.

ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ നേ​ര​ത്തെ വാ​ട്ട​ർ അ​തോ​റി​റ്റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫി​സി​ലേ​ക്കാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഓ​ഫി​സ് മാ​റ്റു​ക.

നി​ല​വി​ലെ ഓ​ഫി​സ് താ​ലൂ​ക്ക് ഓ​ഫി​സ് കോ​മ്പൗ​ണ്ടി​ൽ ഓ​ടി​ട്ട പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫി​സ് സൗ​ക​ര്യ​പ്ര​ദ​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. അ​ന​ക്സ് കെ​ട്ടി​ട നി​ർ​മാ​ണ ഭാ​ഗ​മാ​യി പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സ്, ഇ​റി​ഗേ​ഷ​ൻ ഓ​ഫി​സ് എ​ന്നി​വ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു മാ​റ്റേ​ണ്ടി വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PonnaniNew BuildingIrrigation Sub Division Office
News Summary - Ponnani Irrigation Sub Division Office to New Building
Next Story