Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി ക​ർ​മ...

പൊ​ന്നാ​നി ക​ർ​മ റോ​ഡ​രി​കി​ലെ കൈ​യേ​റ്റം; ന​ട​പ​ടി​ക്കൊ​രു​ങ്ങി റ​വ​ന്യൂ വ​കു​പ്പ്

text_fields
bookmark_border
പൊ​ന്നാ​നി ക​ർ​മ റോ​ഡ​രി​കി​ലെ കൈ​യേ​റ്റം; ന​ട​പ​ടി​ക്കൊ​രു​ങ്ങി റ​വ​ന്യൂ വ​കു​പ്പ്
cancel
camera_alt

പൊ​ന്നാ​നി ക​ർ​മ റോ​ഡ​രി​കി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തി​രൂ​ർ സ​ബ് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം

പൊ​ന്നാ​നി: പൊ​ന്നാ​നി ക​ർ​മ റോ​ഡ​രി​കി​ലെ റ​വ​ന്യൂ ഭൂ​മി കൈ​യേ​റി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. ജി​ല്ല ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പൊ​ന്നാ​നി ത​ഹ​സി​ൽ​ദാ​രു​ടെ ചേം​ബ​റി​ൽ തി​രൂ​ർ സ​ബ് ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. താ​ലൂ​ക്ക് സ​ർ​വേ വി​ഭാ​ഗം നേ​ര​ത്തെ ത​യാ​റാ​ക്കി​യ സ്കെ​ച്ചി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ഴ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ കൈ​യേ​റ്റം ന​ട​ത്തി​യ​വ​രു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പൊ​ന്നാ​നി, ഈ​ഴു​വ​ത്തി​രു​ത്തി വി​ല്ലേ​ജ് പ​രി​ധി​ക​ളി​ൽ കൈ​യേ​റ്റം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കൂ​ടാ​തെ പ​ഴ​യ സ​ർ​വേ ക​ല്ലു​ക​ൾ ക​ണ്ടെ​ത്താ​നും അ​ന​ധി​കൃ​ത കൈ​യേ​റ്റം ന​ട​ത്തി​യ​വ​രെ ഒ​ഴി​പ്പി​ക്കാ​നും സ​ർ​വേ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം ത​യാ​റാ​ക്കി ജി​ല്ല ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പൊ​ന്നാ​നി നി​ള ടൂ​റി​സം ബ്രി​ഡ്ജ് മു​ത​ൽ ച​മ്ര​വ​ട്ടം ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ൾ​പ്പെ​ടെ വ​ലി​യ തോ​തി​ൽ കൈ​യേ​റ്റം ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

പ​ല ത​വ​ണ കൈ​യ​റ്റം ഒ​ഴി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജി​ല്ല ക​ല​ക്ട​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ന​ട​ത്താ​നും യോ​ഗം ചേ​രാ​നും നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വീ​ണ്ടെ​ടു​ക്കു​ന്ന ഭൂ​മി​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം, റോ​ഡ​രി​കി​ൽ കാ​ല​ങ്ങ​ളാ​യി താ​മ​സി​ച്ച് വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniRevenue departmentpublic road Encroachment
News Summary - Encroachment on Ponnani Karma Road; The Revenue Department took action
Next Story