Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി​യി​ൽ വ​ല...

പൊ​ന്നാ​നി​യി​ൽ വ​ല നി​റ​യെ ചെ​മ്മീ​ൻ

text_fields
bookmark_border
പൊ​ന്നാ​നി​യി​ൽ വ​ല നി​റ​യെ ചെ​മ്മീ​ൻ
cancel
camera_alt

പൊ​ന്നാ​നി​യി​ലെ ബോ​ട്ടു​ക​ൾ​ക്ക് ല​ഭി​ച്ച ചെ​മ്മീ​ൻ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ബോ​ട്ടു​ക​ൾ​ക്ക് വ​ല നി​റ​യെ ചെ​മ്മീ​ൻ ല​ഭി​ച്ചു. ഇ​തോ​ടെ കു​റ​ഞ്ഞ വി​ല​ക്കാ​ണ് ചെ​മ്മീ​ൻ വി​റ്റ​ഴി​ച്ച​ത്. നൂ​റി​ല​ധി​കം ബോ​ട്ടു​ക​ൾ​ക്കാ​ണി​ത് ല​ഭി​ച്ച​ത്. ട്രോ​ളി​ങ് ക​ഴി​ഞ്ഞ​ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ​ക്ക് ഒ​ന്നി​ച്ച് യ​ഥേ​ഷ,ടം ​ചെ​മ്മീ​ൻ ല​ഭി​ക്കു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ത​ന്നെ ഹാ​ർ​ബ​റി​ൽ ബോ​ട്ടു​ക​ൾ വ​ല നി​റ​യെ ക​രി​ക്കാ​ടി ചെ​മ്മീ​നു​മാ​യാ​ണ് എ​ത്തി​യ​ത്. 30 കി​ലോ​യു​ടെ ഒ​രു​കൊ​ട്ട​ക്ക് ആ​യി​രം രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്നു വി​ല ല​ഭി​ച്ച​ത്.

കി​ലോ​ക്ക് 30 രൂ​പ​യും വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ 20 രൂ​പ​യു​മാ​യി ഇ​ടി​ഞ്ഞു. വി​വി​ധ ക​മ്പ​നി​ക്കാ​ർ കി​ട്ടി​യ ചെ​മ്മീ​നെ​ല്ലാം കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

ഒ​രാ​ഴ്ച മു​മ്പും ബോ​ട്ടു​ക​ൾ​ക്ക് ചെ​മ്മീ​ൻ ചാ​ക​ര ല​ഭി​ച്ചി​രു​ന്നു. അ​ന്ന് കി​ലോ​ക്ക് 20 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വി​റ്റ​ത്. ക​മ്പ​നി​ക​ൾ പ​ര​മാ​വ​ധി വി​ല കു​റ​ച്ചാ​ണ് മീ​നു​ക​ൾ വാ​ങ്ങു​ന്ന​തെ​ങ്കി​ലും മാ​ർ​ക്ക​റ്റി​ലെ​ത്തു​മ്പോ​ൾ കി​ലോ​ക്ക് 100 രൂ​പ​യാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. ട്രോ​ളി​ങ്ങി​നു ശേ​ഷം കാ​ര്യ​മാ​യി മീ​ൻ ല​ഭി​ക്കു​ന്ന​തിെൻറ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. വ​ലി​യ മീ​നു​ക​ൾ കാ​ര്യ​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​ത്ത​വ​ണ പ്ര​ധാ​ന​മാ​യും കി​ളി മീ​നും ക​രി​ക്കാ​ടി ചെ​മ്മീ​നു​മാ​ണ് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanichemmeen
News Summary - Chemmeen Chakra in Ponnani
Next Story