Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിൽ 16...

പൊന്നാനിയിൽ 16 ഹോട്ടലിൽ 15 ഇടത്തും പഴകിയ ഭക്ഷണ സാധനം

text_fields
bookmark_border
പൊന്നാനിയിൽ 16 ഹോട്ടലിൽ 15 ഇടത്തും പഴകിയ ഭക്ഷണ സാധനം
cancel

പൊന്നാനി: പൊന്നാനി നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. കടകളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. 16 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 15 ഇടത്തുനിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തു.

ഹനീന ടീസ്റ്റാള്‍, ഹോട്ടല്‍ കുമാരേട്ടന്‍, മുബാറക് ഹോട്ടല്‍, റോയല്‍ ഹോട്ടല്‍, മലബാറീസ് റസ്‌റ്റാറന്റ്, ഫെയ്മസ് ഹോട്ടല്‍, നിഷാല്‍ ഹോട്ടല്‍, ബിസ്മി റസ്‌റ്റാറന്റ്, സെന്‍ട്രല്‍ ഹോട്ടല്‍, രൗബ റെസിഡന്റ്‌സി, ഹൈവേ ഹോട്ടല്‍, സല്‍ക്കാര ഹോട്ടല്‍, ബോംബെ ഹോട്ടല്‍, കാലിക്കറ്റ് എംപയര്‍, ഫൈസല്‍ കര്‍മ റോഡ് ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയതും കേടുവന്നതുമായ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തത്.

Show Full Article
TAGS:stale food Ponnani 
News Summary - 15 out of 16 hotels in Ponnani have stale food
Next Story