സാഹസിക ടൂറിസത്തിൽ ഇടംപിടിക്കാൻ പൊന്നാനിയും
text_fieldsപൊന്നാനി ബിയ്യം പുളിക്കകടവ് ടൂറിസം പദ്ധതി പ്രദേശം
പൊന്നാനി: ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന പൊന്നാനിസാഹസിക ടൂറിസം രംഗത്തും കുതിപ്പിനൊരുങ്ങുന്നു. കാഴ്ചകൾക്കൊപ്പം സാഹസിക ടൂറിസത്തിന്റെ ആസ്വാദനവും ബിയ്യം പുളിക്കകടവിൽ സജ്ജമാക്കി. ‘ബിയ്യം കായലിനരികെ’ എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പൊന്നാനി നഗരസഭയുടെ മേൽനോട്ടത്തിൽ ഫൺഫ്യൂഷൻ എൻ്റർടൈൻമെൻ്റ് എന്ന സ്വകാര്യ സ്ഥാപനത്തിെൻറ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ടിക്കറ്റ് നിരക്കിെൻർ 10 ശതമാനം നഗരസഭക്കാണ് ലഭിക്കുക. കൂടാതെ വാർഷിക വരുമാനം 2.70 ലക്ഷം രൂപയും നഗരസഭക്ക് ലഭിക്കും.
ആകാശ കാഴ്ചകളും റൈഡുകളും ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കാനുള്ള നിരവധി വിനോദോപാധികളാണ് ഇവിടെ സജ്ജമാകുന്നത്. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ മികച്ച ടൂറിസം പദ്ധതിയാണ് പുളിക്കക്കടവിൽ നടപ്പാക്കിയത്. കായലിന് മുകളിലൂടെ പൊന്നാനി തീരത്തുനിന്ന് കാഞ്ഞിരമുക്ക് തീരത്തേക്ക് സിപ് ലൈൻ, സിപ് സൈക്ക്ലിങ്, ബർമ നെറ്റ്, ഹൈ റോപ് റൈഡ്, ലൊ റോപ് റൈഡ്, ക്ലൈബിങ് വാൾ, കമാൻഡോ നെറ്റ്, കിഡ്സ് പാർക്ക്, ബോട്ടിങ്, കയാക്കിങ് തുടങ്ങി പദ്ധതികളാണ് നടപ്പാക്കുന്നത്. കായലിന് കുറുകെ ഏറ്റവും നീളമേറിയ സിപ് ലൈനാണ് തയാറാക്കിയിരിക്കുന്നത്.
ഡി.ടി.പി.സിയുടെ കൈവശത്തിലിരുന്ന ടൂറിസം പ്രദേശം നഗരസഭ ഏറ്റെടുത്ത ശേഷമാണ് മുന്നേറ്റമുണ്ടായത്. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ സി.വി. സുധ, വൈസ് ചെയർപേഴ്സൻ സി.പി. സക്കീർ, സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. മശൂദ്, കൗൺസിലർ മഞ്ചേരി ജമാൽ, ഫൺഫ്യൂഷൻ എൻ്റർടൈൻമെൻ്റ്സ് സംഘാടകരായ അബ്ദുൽ കലാം, സാദിഖലി, അക്ബർ, അയ്യൂബ് ഖാൻ, മുഹമ്മദ് അശ്റഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

