Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightമി​ക​ച്ച സ്റ്റേ​ഷ​ൻ...

മി​ക​ച്ച സ്റ്റേ​ഷ​ൻ പു​ര​സ്‌​കാ​രം: പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
police
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​സ് അ​ന്വേ​ഷ​ണ​വും പ്ര​വ​ർ​ത്ത​ന​വും വി​ല​യി​രു​ത്തി മി​ക​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​നെ പൗ​രാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ​രി​ച്ചു. പൊ​ലീ​സ് സേ​ന​യി​ലെ കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നാ​ണ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് മു​റ്റ​ത്ത് ച​ട​ങ്ങൊ​രു​ക്കി​യ​ത്. ജ​നാ​വ​ലി​യു​ടെ ഉ​പ​ഹാ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി കൈ​മാ​റി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് സി.​ആ​ർ. ശ​ര​ത് നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​ര​ത്തേ പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ സ്റ്റു​ഡ​ന്റ്സ് പൊ​ലീ​സ് അം​ഗ​ങ്ങ​ൾ അ​ട​ക്കം അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യും ന​ട​ത്തി. കെ.​പി.​ഒ.​എ​യു​ടെ ഉ​പ​ഹാ​രം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ബാ​ല​കൃ​ഷ്ണ​നും കെ.​പി.​എ​യു​ടെ ഉ​പ​ഹാ​രം ജി​ല്ല സെ​ക്ര​ട്ട​റി കെ. ​ഷി​നീ​ഷും കൈ​മാ​റി. ഉ​പ​ഹാ​ര​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​എ​ച്ച്.​ഒ എ. ​പ്രേം​ജി​ത്ത് ഏ​റ്റു​വാ​ങ്ങി.

ഘോ​ഷ​യാ​ത്ര​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി​യ​ട​ക്ക​മു​ള്ള​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളാ​യ പി.​പി. മ​ഹേ​ഷ്, ജി.​പി. അ​ഭി​ജി​ത്ത്, ജി​ല്ല ഗ​വ. പ്ലീ​ഡ​ർ അ​ഡ്വ. ടോം ​കെ. തോ​മ​സ്, മു​ൻ എ​സ്.​പി യു. ​അ​ബ്ദു​ൽ ക​രീം, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സൗ​മ്യ, ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. അ​ഫ്സ​ൽ, എ.​കെ. നാ​സ​ർ, കെ. ​ബാ​ബു​രാ​ജ്, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ.

ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ രാം​ദാ​സ്, കിം​സ് അ​ൽ​ഷി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണീ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​സി. ബി​ന്ദു, ഐ.​എം.​എ പ്ര​തി​നി​ധി ഡോ. ​കെ.​ബി. ജ​ലീ​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി ഇ​ഖ്ബാ​ൽ.

വ്യാ​പാ​രി സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്റ് കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കു​റ്റീ​രി മാ​നു​പ്പ, എം. ​റു​ബീ​ന, സി.​പി. മ​നോ​ജ്‌, തി​രൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു, കെ.​ടി. സെ​യ്ത്, നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സ​ജു കെ. ​എ​ബ്ര​ഹാം, നി​ല​മ്പൂ​ർ എ​സ്.​എ​ച്ച്.​ഒ സു​നി​ൽ പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കെ.​പി.​ഒ.​എ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും അ​ല​വി ക​ണ്ണ​ൻ​കു​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerinthalmannaPolice StationAwardMalappuram News
News Summary - Best Station award- Perinthalmanna Police honored
Next Story