സോളിഡാരിറ്റി നേതാക്കൾ ബിയ്യുമ്മയെ സന്ദർശിച്ചു
text_fieldsസോളിഡാരിറ്റി സംസ്ഥാന നേതാക്കൾ പരപ്പനങ്ങാടിയിൽ ബിയ്യുമ്മയെ സന്ദർശിക്കുന്നു
പരപ്പനങ്ങാടി: സോളിഡാരിറ്റി യൂത്ത് കാരവന്‍റെ ഭാഗമായി സംസ്ഥാന നേതാക്കൾ പരപ്പനങ്ങാടിയിലെത്തി ബിയ്യുമ്മയെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 12 വർഷമായി ബംഗളൂരു അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ്യക്ക് നീതി തേടിയുള്ള മാതാവ് ബിയ്യുമ്മയുടെയും നാട്ടുകാരുടെയും പോരാട്ടത്തിന് നേതാക്കൾ പിന്തുണ അറിയിച്ചു.
സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ നഹാസ് മാള, സംസ്ഥാന നേതാക്കളായ ഡോ. വി.എം. സാഫിർ, ഡോ. നിഷാദ് കുന്നക്കാവ്, ഡോ. അലിഫ് ശുക്കൂർ, സി.ടി. ശുഹൈബ്, ബഷീർ തൃപ്പനച്ചി, ഫ്രീ സക്കരിയ ആക്ഷൻ ഫോറം കൺവീനർ സമീർ കോണിയത്ത്, അമീൻ കൊടിഞ്ഞി എന്നിവർ സന്ദർശക സംഘത്തിന് നേതൃത്വം നൽകി. യു.എ.പി.എക്കെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്ത ഏക വ്യക്തി പരപ്പനങ്ങാടിയിലെ ബിയ്യുമ്മയാെണന്നും അവരുടെ പതറാത്ത പോരാട്ട മനസ്സിനുള്ള ഐക്യദാർഢ്യമാണ് സോളിഡാരിറ്റി സംസ്ഥാന യൂത്ത് കാരവൻ സമർപ്പിച്ചെതെന്നും സോളിഡാരിറ്റി പരപ്പനങ്ങാടി യൂനിറ്റ് അധ്യക്ഷൻ തയ്യിൽ ഖദ്ദാഫി പറഞ്ഞു.