പുതിയ ജില്ല ആദ്യം വേണ്ടത് മലപ്പുറത്ത് :സോളിഡാരിറ്റി
text_fieldsമലപ്പുറം: കേരളത്തിൽ പുതിയ ജില്ല ആദ്യം രൂപീകരിക്കേണ്ടത് മലപ്പുറം ജില്ലയിലാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വടക്കാങ്ങര സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ യൂത്ത് കഫെ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു
ജനസംഖ്യ പരിഗണിച്ച് ജില്ല വിഭജനമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്ന പ്രദേശമാണ് മലബാർ. വികസന പിന്നാക്കാവസ്ഥ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും പരിഹരിക്കാൻ മാറിമാറി വന്ന സർക്കാറുകൾ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. ഷമീം ചൂനൂർ, മാലിക് വീട്ടിക്കുന്ന്, ശഹീർ വടക്കാങ്ങര, റഹീമ റഹ്മാൻ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു. കെ ബാസിൽ ഖിറാഅത്ത് നടത്തി. ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് സ്വാഗതവും സെക്രട്ടറി പി.കെ നിയാസ് തങ്ങൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

