Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ് കസ്റ്റഡിയിലെ...

പൊലീസ് കസ്റ്റഡിയിലെ കൊലപാതകം: എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി

text_fields
bookmark_border
Murder in police custody Solidarity says special interest of SP needs to be checked
cancel
camera_alt

പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ വീട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബി​െൻറ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി വിലയിരുത്തപ്പെടാൻ പാകത്തിൽ കേസുകൾ ധാരാളമായി കേസുകൾ ചുമത്തുന്നതും പ്രകടനങ്ങളെയും സമരങ്ങളെയും അസാധാരണ രീതിയിൽ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. പറഞ്ഞു.

താനൂർ കസ്റ്റഡി കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ മലപ്പുറത്തെ പൊലീസ് അമിതാധികാര പ്രയോഗത്തെയും പൊലീസ് മേധാവികളുടെ പ്രത്യേക താൽപര്യങ്ങളെ കുറിച്ചും സമഗ്രാന്വേഷണത്തിന് സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഢനത്തെ തുടർന്ന് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു സി.ടി. സുഹൈബ്. അറസ്റ്റ് ചെയ്യപ്പെട്ട വിവരം അറിയിക്കാതിരുന്നത് മുതൽ പോസ്റ്റ്മോർട്ടത്തിൽ മർദ്ദന അടയാളങ്ങളും മറ്റും കണ്ടെത്താതിരിക്കാൻ വേണ്ടി കൊല്ലപ്പെട്ട് മണിക്കൂറുകളോളം ബോഡി ഫ്രീസറിൽ വെക്കാതെ സൂക്ഷിച്ചതടക്കമുള്ള പൊലീസ് അതിക്രമത്തെകുറിച്ച് താമിറി​െൻറ സഹോദരൻ സംസാരിച്ചു.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി എന്നത് സ്വാഗതാർഹമാണ് .എന്നാൽ വിഷയത്തിൽ എസ്.പി സുജിത് ദാസി​െൻറ ഇടപെടലുകൾ വെളിച്ചത്ത് വന്നിട്ടും എസ്.പിയെ മാറ്റി നിർത്തിയുള്ള ഒരന്വേഷണം നടക്കാത്തത് കേസിനെ അട്ടിമറിക്കാനുള്ള സാധ്യതകൾ കൂട്ടുന്നുണ്ട്. സി.ബി.ഐക്ക് വിട്ടിട്ടുണ്ടെങ്കിലും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കേണ്ടതുണ്ട്. എസ്.പിയുടെ പല ഇടപെടലുകളിലും പ്രത്യേകം അജണ്ടകളുള്ളതായി ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി വിലയിരുത്തപ്പെടാൻ പാകത്തിൽ ധാരാളമായി കേസുകൾ ചുമത്തുന്നതും പ്രകടനങ്ങളെയും സമരങ്ങളെയും അസാധാരണ രീതിയിൽ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്.താനൂർ കസ്റ്റഡി കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ മലപ്പുറത്തെ പൊലീസ് അമിതാധികാര പ്രയോഗത്തെയും പൊലീസ് മേധാവികളുടെ പ്രത്യേക താൽപര്യങ്ങളെ കുറിച്ചും സമഗ്രാന്വേഷണത്തിന് സർക്കാർ സന്നദ്ധമാകേണ്ടതുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathsolidarity
News Summary - Murder in police custody: Solidarity says special interest of SP needs to be checked
Next Story