ആയിരം പേരെ പങ്കെടുപ്പിച്ച് തൂതയിൽ മെക്-7 മെഗാ വ്യായാമ സംഗമം
text_fieldsപെരിന്തല്‍മണ്ണ: പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് -7 തൂത ശാഖയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ വ്യായാമ സംഗമത്തില്‍ പങ്കെടുത്തത് ആയിരത്തിലധികം പേര്. പെരിന്തല്‍മണ്ണ, അമ്മിനിക്കാട്, താഴെക്കോട്, കാപ്പ്പറമ്പ്, പുവ്വത്താണി, അരക്കുപറമ്പ്, മുതിരമണ്ണ, പാറല്‍, മണലായ, എളാട്, കുന്നക്കാവ്, തൂത എന്നീ സ്ത്രീ, പുരുഷ സെന്ററുകളില്‍ നിന്നുള്ള അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.
470 സ്ത്രീകളും 535 പുരുഷന്മാരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു. മെക് -7 സ്ഥാപകന്‍ ക്യാപ്റ്റര്‍ ഡോ. പി. സലാഹുദ്ദീന് വ്യായാമത്തിന് നേതൃത്വം നല്കി. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സല് ഉദ്ഘാടനം ചെയ്തു. മെക് -7 തൂത ശാഖാ ചെയര്മാന് എന്‍.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജസ്റ്റിസ് മജീദ് കൊല്ലത്ത് ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. രാമകൃഷ്ണന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എച്ച്. ഹംസക്കുട്ടി, എം.പി. മജീദ് മാസ്റ്റര്‍, മുഹമ്മദ് ഷാ, മെക് -7 വൈസ് ക്യാപ്റ്റന്‍ യു.കെ. മുഹമ്മദ് ഷാ, ജമാല്‍ പരവക്കല്‍, ജിദേശ്, അഡ്വ. എസ്. അബ്ദുല്‍ സലാം, സി.എച്ച്. ഹസക്കുട്ടി ഹാജി, ഡോ. നീലാര് മുഹമ്മദ്, ഷംസു മണലായ, ഉണ്ണീന്‍ പൊന്നേത്ത്, ഇസ്മായീല്‍ മാസ്റ്റര്‍, പി.പി. മുഹമ്മദലി മാസ്റ്റര്‍, സക്കീര്‍ ഹുസൈന് പാറല്‍, മജീദ് വാഴേങ്ങല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

