Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightലീ​ഗി​ന്റെ...

ലീ​ഗി​ന്റെ പ​ച്ച​ത്തു​രു​ത്ത്

text_fields
bookmark_border
ലീ​ഗി​ന്റെ പ​ച്ച​ത്തു​രു​ത്ത്
cancel

കോ​ട്ട​ക്ക​ൽ: ആ​യു​ർ​വേ​ദ മ​ഹി​മ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് കോ​ട്ട​ക്ക​ലെ​ങ്കി​ലും എ​ക്കാ​ല​ത്തും മു​സ്‍ലിം ലീ​ഗി​ന്റെ പ​ച്ച​ക്കോ​ട്ട​യാ​ണി​ത്. 2011ൽ ​കു​റ്റി​പ്പു​റം, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളെ വി​ഭ​ജി​ച്ച് രൂ​പ​വ​ത്ക​രി​ച്ച മ​ണ്ഡ​ലം പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ൾ ലീ​ഗി​നെ ചേ​ർ​ത്തു​പി​ടി​ച്ചു.

വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​ക​ളും പൊ​ന്മ​ള, മാ​റാ​ക്ക​ര, എ​ട​യൂ​ർ, ഇ​രി​മ്പി​ളി​യം, കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ്ര​ഥ​മ എം.​എ​ൽ.​എ എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി​യാ​യി​രു​ന്നു.

എ​ൽ.​ഡി.​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ എ​ൻ.​സി.​പി നേ​താ​വ് സി.​പി.​കെ. ഗു​രു​ക്ക​ളാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി. 35,902 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു സ​മ​ദാ​നി​യു​ടെ മി​ന്നും​വി​ജ​യം. ഗു​രു​ക്ക​ൾ 33,815 വോ​ട്ടും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി 7782 വോ​ട്ടും നേ​ടി​യ​പ്പോ​ൾ സ​മ​ദാ​നി 69,717 വോ​ട്ട് നേ​ടി​യാ​ണ് എം.​എ​ൽ.​എ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്.

2016 മു​ത​ൽ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. സ​മ​ദാ​നി​ക്ക് പ​ക​ര​ക്കാ​ര​നാ​യി ത​ങ്ങ​ളെ​ത്തി​യ​തോ​ടെ എ​ൻ.​സി.​പി​യു​ടെ എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ആ​വേ​ശം​നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ 71,768 വോ​ട്ട് ത​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് കു​ട്ടി 56,726 വോ​ട്ട് നേ​ടി. 13,205 വോ​ട്ട് ബി.​ജെ.​പി​യു​ടെ വി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ല​ഭി​ച്ചു. ഭൂ​രി​പ​ക്ഷം 15,042 ആ​യി കു​റ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞു.

2021ലും ​ഇ​ട​തു-​വ​ല​തു സ്ഥാ​നാ​ർ​ഥി​ക​ളാ​യി ഇ​രു​വ​രും വീ​ണ്ടും മു​ഖാ​മു​ഖം വ​ന്നെ​ങ്കി​ലും മ​ണ്ഡ​ലം ത​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നു. എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി 16,588 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ടു.

2016ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട​യൂ​ർ പ​ഞ്ചാ​യ​ത്ത് എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ചെ​ങ്കി​ലും മാ​റാ​ക്ക​ര​യൊ​ഴി​കെ അ​ഞ്ചു ത​ദ്ദേ​ശ​ങ്ങ​ളും യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. മാ​റാ​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നൊ​പ്പ​മാ​ണ് എ​ൽ.​ഡി.​എ​ഫ് കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ, ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ യു.​ഡി.​എ​ഫ് വീ​ണ്ടും ഐ​ക്യ​ത്തി​ലെ​ത്തി ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ചു.

ലോ​ക്സ​ഭ​യി​ൽ പൊ​ന്നാ​നി​യി​ൽ​നി​ന്ന് ര​ണ്ടു ത​വ​ണ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ വി​ജ​യി​ച്ച​പ്പോ​ഴും കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ ലീ​ഡാ​ണ് തു​ണ​യാ​യ​ത്. വി. ​അ​ബ്ദു​റ​ഹ്മാ​ൻ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച 2014ൽ ​പൊ​ന്നാ​നി​യി​ൽ ഭൂ​രി​പ​ക്ഷം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും 2019ൽ ​അ​നി​ഷേ​ധ്യ ഭൂ​രി​പ​ക്ഷ​മാ​ണ് പി.​വി. അ​ൻ​വ​റി​നെ​തി​രെ ഇ.​ടി നേ​ടി​യ​ത്.

2014ൽ 25,000 ​വോ​ട്ടി​​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ക​ട​ന്നു​ക​യ​റി​യ ഇ.​ടി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത് 1,93,273 വോ​ട്ടി​​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ്. 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ൽ 45,927 വോ​ട്ടി​ന്റെ ലീ​ഡു​ണ്ട്. മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി ആബിദ് ഹുസൈൻ തങ്ങൾ വീണ്ടും ജനവിധി തേടാനാണ് സാധ്യത. മലപ്പുറം മണ്ഡലം എൻ.സി.പിക്ക് നൽകി കോട്ടക്കൽ സി.പി.എം ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ട്. സി.പി.എം സ്ഥാനാർഥി ​​പ്രഖ്യാപനം വൈകാതെയുണ്ടാകും.

  • 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

പ്ര​ഫ. കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ 71,768

എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി 56,726

വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ 13,205

ഭൂ​രി​പ​ക്ഷം 15,042

വോ​ട്ടു​നി​ല

  • 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ (യു.​ഡി.​എ​ഫ്) 81,700

എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി (എ​ൽ.​ഡി.​എ​ഫ്) 65,112

പി.​പി. ഗ​ണേ​ശ​ൻ (എ​ൻ.​ഡി.​എ) 10,796

ഭൂ​രി​പ​ക്ഷം: 16,588

  • 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ (മു​സ്​​ലിം ലീ​ഗ്) 5,21,824

പി.​വി. അ​ൻ​വ​ർ (ഇ​ട​തു സ്വ​ത) 3,28,551

വി.​ടി. ര​മ (ബി.​ജെ.​പി) 1,10,603

ഭൂ​രി​പ​ക്ഷം 1,93,273

  • 2024 ലോ​ക്സ​ഭ

എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി (മു​സ്‍ലിം ലീ​ഗ്) -93,070

കെ.​എ​സ്. ഹം​സ (എ​ൽ.​ഡി.​എ​ഫ് സ്വ​ത.) -47,143

നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ൻ (ബി.​ജെ.​പി) -14,406

ഭൂ​രി​പ​ക്ഷം - 45,927

  • 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്

കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ

യു.​ഡി.​എ​ഫ് 21

എ​ൽ.​ഡി.​എ​ഫ് ഒ​മ്പ​ത്

എ​ൻ.​ഡി.​എ ര​ണ്ട്

വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ

യു.​ഡി.​എ​ഫ് 19

എ​ൽ.​ഡി.​എ​ഫ് 12

എ​ൻ.​ഡി.​എ ഒ​ന്ന്

വി​മ​ത​ൻ ഒ​ന്ന്

എ​ട​യൂ​ർ

യു.​ഡി.​എ​ഫ് 11

എ​ൽ.​ഡി.​എ​ഫ് എ​ട്ട്

ഇ​രി​മ്പി​ളി​യം

യു.​ഡി.​എ​ഫ് ഒ​മ്പ​ത്

എ​ൽ.​ഡി.​എ​ഫ് എ​ട്ട്

മാ​റാ​ക്ക​ര

യു.​ഡി.​എ​ഫ് 16

എ​ൽ.​ഡി.​എ​ഫ് നാ​ല്

പൊ​ന്മ​ള

യു.​ഡി.​എ​ഫ് 13

എ​ൽ.​ഡി.​എ​ഫ് നാ​ല്

എ​സ്.​ഡി.​പി.​ഐ ഒ​ന്ന്

കു​റ്റി​പ്പു​റം

യു.​ഡി.​എ​ഫ് 15

എ​ൽ.​ഡി.​എ​ഫ് എ​ട്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueelectionMalappuram
News Summary - The League's Green Paper
Next Story