Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightകരിപ്പൂർ: ഇൻഡിഗോ...

കരിപ്പൂർ: ഇൻഡിഗോ മുംബൈ സർവിസ്​ ആരംഭിച്ചു

text_fields
bookmark_border
കരിപ്പൂർ: ഇൻഡിഗോ മുംബൈ സർവിസ്​ ആരംഭിച്ചു
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന്​ ഇൻഡിഗോ മുംബൈ സർവിസ്​ ആരംഭിച്ചു. ആദ്യ ആഴ്​ചയിൽ ​െചാവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്​ സർവിസ്​. രാവിലെ 8.05ന്​ മുംബൈയിൽ നിന്ന്​ പുറപ്പെട്ട്​ 10.05ന്​ കരിപ്പൂരിലെത്തും. തിരിച്ച്​ 10.40ന്​ പുറപ്പെട്ട്​ 12.30ന്​ മുംബൈയിലും.

ആദ്യ സർവിസിൽ മുംബൈയിൽ നിന്ന്​ 34 പേരും തിരിച്ച്​ 70 പേരുമാണ്​ യാത്രക്കാരുണ്ടായിരുന്നത്​. 17 മുതൽ ഇത്​ പ്രതിദിന സർവിസാകും. ഉച്ചക്ക്​ 12.30ന്​ മുംബൈയിൽ നിന്ന്​ പുറപ്പെട്ട്​ 2.35ന്​ കരിപ്പൂരിലെത്തും. തിരി​ച്ച്​ ഉച്ചക്ക്​ 3.05ന്​ പുറപ്പെട്ട്​ 4.55നാണ്​ മുംബൈയിലെത്തുക.

കൂടാതെ, ഹൈദരാബാദ്​ ഇൻഡിഗോ പ്രതിദിന സർവിസാക്കി മാറ്റി. നിലവിൽ ബുധൻ, വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ എട്ടിന്​ ഹൈദരാബാദിൽ നിന്ന്​ പുറപ്പെട്ട്​ 9.45ന്​ കരിപ്പൂരിലെത്തും. 10.15ന്​ മടങ്ങുന്ന വിമാനം 12ന്​ ഹൈദരാബാദിലെത്തും.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട്​ 4.20ന്​ ഹൈദരാബാദിൽ നിന്ന്​ പുറപ്പെട്ട്​ 6.05നാണ്​ കരിപ്പൂരിലെത്തുക. 6.35ന്​ മടങ്ങുന്ന വിമാനം 8.20ന്​ ഹൈദരാബാദിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoMumbai Newsflight serviceKozhikode International Airport
Next Story