Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊ​ണ്ടോ​ട്ടി,...

കൊ​ണ്ടോ​ട്ടി, ലീ​ഗി​ന്റെ ഒ​ളി​മ​ങ്ങാ​ത്ത പ​ച്ച​ത്തു​രു​ത്ത്

text_fields
bookmark_border
കൊ​ണ്ടോ​ട്ടി, ലീ​ഗി​ന്റെ ഒ​ളി​മ​ങ്ങാ​ത്ത പ​ച്ച​ത്തു​രു​ത്ത്
cancel

കൊ​ണ്ടോ​ട്ടി: യു.​ഡി.​എ​ഫി​ന്റെ പ​ച്ച​ത്തു​രു​ത്താ​യ കൊ​ണ്ടോ​ട്ടി നി​യ​മ​സ​ഭ മ​ണ്ഡ​ലം രൂ​പ​വ​ത്കൃ​ത​മാ​യ കാ​ലം​മു​ത​ൽ മു​സ്‍ലിം ലീ​ഗി​നോ​ടു​ള്ള മു​ഹ​ബ്ബത്തി​ന് പോ​റ​ലേ​ൽ​പ്പി​ച്ചി​ട്ടി​ല്ല. ഏ​ത് പ്ര​തി​കൂ​ല രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ലും പ​ച്ച​ക്കൊ​ടി​യും കോ​ണി​ചി​ഹ്ന​വും നെ​ഞ്ചേ​റ്റി​യ പാ​ര​മ്പ​ര്യ​മാ​ണ് കൊ​ണ്ടോ​ട്ടി​യു​ടേ​ത്. 1957 മു​ത​ല്‍ കൊ​ണ്ടോ​ട്ടി ലീ​ഗി​ന്റെ ത​ട്ട​ക​മാ​ണ്. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ഴും വി​ജ​യ​ത്തെ​പ്പ​റ്റി​യ​ല്ല, ഭൂ​രി​പ​ക്ഷ​ത്തെ​പ്പ​റ്റി​യാ​ണ് ലീ​ഗ​ണി​ക​ളു​ടെ ച​ര്‍ച്ച. പ്ര​മു​ഖ നേ​താ​ക്ക​ള്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച മ​ണ്ഡ​ല​ത്തി​ല്‍ ലീ​ഗി​ന്റെ തോ​ളി​ലേ​റി യു.​ഡി.​എ​ഫ് അ​ല്ലാ​തെ ഒ​രു മു​ന്ന​ണി​യും വി​ജ​യി​ച്ച ച​രി​ത്ര​മി​ല്ല. 1957ല്‍ ​വി​ജ​യി​ച്ച എം.​പി.​എം. അ​ഹ​മ്മ​ദ് കു​രി​ക്ക​ളാ​ണ് ആ​ദ്യ ജ​ന​പ്ര​തി​നി​ധി. നാ​ലു ത​വ​ണ പി. ​സീ​തി ഹാ​ജി കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി.

1977, 1980, 1982, 1987 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി​രു​ന്നു ഇ​ത്. എം. ​മൊ​യ്തീ​ന്‍കു​ട്ടി ഹാ​ജി, ഉ​മ​ര്‍ ബാ​ഖ​ഫി ത​ങ്ങ​ള്‍, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ, കെ.​കെ. അ​ബു, പി.​കെ.​കെ. ബാ​വ, കെ.​എ​ന്‍.​എ. ഖാ​ദ​ര്‍, കെ. ​മു​ഹ​മ്മ​ദു​ണ്ണി​ഹാ​ജി തു​ട​ങ്ങി​യ അ​തി​കാ​യ​രെ​ല്ലാം ലീ​ഗി​ന്റെ ബാ​ന​റി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്തു. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍ഷ​മാ​യി ടി.​വി. ഇ​ബ്രാ​ഹി​മാ​ണ് കൊ​ണ്ടോ​ട്ടി​യെ ന​യി​ക്കു​ന്ന​ത്. ലീ​ഗി​ന്റെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ തോ​ല്‍വി​ക​ളി​ലൊ​ന്നാ​യ 2004ലെ ​മ​ഞ്ചേ​രി ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍പോ​ലും കൊ​ണ്ടോ​ട്ടി​യി​ലെ വോ​ട്ട​ര്‍മാ​ര്‍ ലീ​ഗി​നെ നെ​ഞ്ചോ​ടു​ചേ​ര്‍ത്ത ച​രി​ത്ര​മാ​ണു​ള്ള​ത്. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ലീ​ഗി​ന് ല​ഭി​ച്ച​ത്.

ചെ​റു​കാ​വ്, ചീ​ക്കോ​ട്, മു​തു​വ​ല്ലൂ​ര്‍, പു​ളി​ക്ക​ല്‍, വാ​ഴ​യൂ​ര്‍, വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യും ചേ​ര്‍ന്ന​താ​ണ് കൊ​ണ്ടോ​ട്ടി നി​യ​മ​സ​ഭ മ​ണ്ഡ​ലം. ഇ​തി​ല്‍, വാ​ഴ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്ര​മാ​ണ് എ​ല്‍.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന​ത്. നേ​ര​ത്തേ, പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന് ഭ​ര​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​ളി​ക്ക​ല്‍ യു.​ഡി.​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. 2011ല്‍ ​കെ. മു​ഹ​മ്മ​ദു​ണ്ണി ഹാ​ജി 28,149 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന്

സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 10,654 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ടി.​വി. ഇ​ബ്രാ​ഹിം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 2017 ലോ​ക്‌​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് ലീ​ഡ് ഇ​ര​ട്ടി​യി​ല​ധി​ക​മാ​ക്കി. 25,904 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് നേ​ടി​യ​ത്. 2019 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൊ​ണ്ടോ​ട്ടി ലീ​ഗി​ന്റെ ഉ​രു​ക്കു​കോ​ട്ട​ത​ന്നെ​യെ​ന്ന് തെ​ളി​യി​ച്ചു. 39,313 വോ​ട്ടി​ന്റെ ച​രി​ത്ര ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ലം കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ന​ല്‍കി​യ​ത്.

ക​ണ​ക്കു​ക​ളും പാ​ര​മ്പ​ര്യ​വും യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മെ​ങ്കി​ലും ആ​രാ​ക​ണം സ്ഥാ​നാ​ര്‍ഥി​യെ​ന്ന​തി​ല്‍ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് അ​ണി​ക​ള്‍ക്കി​ട​യി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ത​ന്നെ​യു​ള്ള സ്ഥാ​നാ​ര്‍ഥി വേ​ണ​മെ​ന്ന വി​കാ​ര​മാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്. എ​ല്‍.​ഡി.​എ​ഫി​ല്‍ സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യ ച​ര്‍ച്ച പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ്. സി.​പി.​എ​മ്മാ​ണ് കൊ​ണ്ടോ​ട്ടി​യി​ല്‍ മ​ത്സ​രി​ക്കാ​റ്. യു.​ഡി.​എ​ഫി​ലെ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള്‍ മു​ത​ലെ​ടു​ത്ത് മി​ക​ച്ച പോ​രാ​ട്ട​ത്തി​ന് വേ​ദി​യൊ​രു​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് എ​ല്‍.​ഡി.​എ​ഫ് പാ​ള​യ​ത്തി​ലു​ള്ള​ത്. എ​ന്‍.​ഡി.​എ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും.

ആ​രാ​വും സ്ഥാ​നാ​ര്‍ഥി

നി​ല​വി​ലെ എം.​എ​ല്‍.​എ ടി.​വി. ഇ​ബ്രാ​ഹി​മി​ന് ഒ​രു ത​വ​ണ​കൂ​ടി ലീ​ഗ് അ​വ​സ​രം ന​ൽ​കി​യേ​ക്കും. അ​ദ്ദേ​ഹം മ​റ്റേ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലേ​ക്ക് മാ​റു​ന്ന​പ​ക്ഷം പു​തു​മു​ഖം വ​രു​മെ​ന്നാ​ണ് സൂ​ച​ന. മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ് മ​ണ്ണി​ശ്ശേ​രി, പി.​എം.​എ. ഷ​മീ​ര്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്. ഏ​റ​നാ​ട് എം.​എ​ല്‍.​എ​യാ​യ പി.​കെ. ബ​ഷീ​ര്‍ കൊ​ണ്ടോ​ട്ടി​യി​ലേ​ക്ക് ക​ളം മാ​റാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. സി.​പി.​എം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി​യെ രം​ഗ​ത്തി​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ എ​ല്‍.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച കാ​ട്ടി​പ്പ​രു​ത്തി സു​ലൈ​മാ​ന്‍ ഹാ​ജി​ക്ക് മ​ണ്ഡ​ല​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു.

2021 നി​യ​മ​സ​ഭ തെരഞ്ഞെടുപ്പ്

ടി.​വി. ഇ​ബ്രാ​ഹിം (യു.​ഡി.​എ​ഫ്) 82,759

കാ​ട്ടു​പ്പ​രു​ത്തി സു​ലൈ​മാ​ന്‍ ഹാ​ജി (എ​ല്‍.​ഡി.​എ​ഫ് സ്വ​ത.) 65,093

ഷീ​ബ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (എ​ന്‍.​ഡി.​എ) 11,114

റ​സാ​ഖ് പാ​ലേ​രി (വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി) 2579

ഭൂ​രി​പ​ക്ഷം 17,666

2024 ലോ​ക്‌​സ​ഭ തെരഞ്ഞെടുപ്പ്

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (യു.​ഡി.​എ​ഫ്)-95,025

വി. ​വ​സീ​ഫ് (എ​ല്‍.​ഡി.​എ​ഫ്)-50,038

ഡോ. ​അ​ബ്ദു​സ്സ​ലാം (ബി.​ജെ.​പി)-14,150

ഭൂ​രി​പ​ക്ഷം- 44,987

2025 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ക്ഷി​നി​ല

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ- യു.​ഡി.​എ​ഫ് 33, എ​ല്‍.​ഡി.​എ​ഫ് 6, വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി 1, സ്വ​ത​ന്ത്ര​ന്‍ 1

പു​ളി​ക്ക​ല്‍ -യു.​ഡി.​എ​ഫ് 21, എ​ല്‍.​ഡി.​എ​ഫ് 3

ചെ​റു​കാ​വ് -യു.​ഡി.​എ​ഫ് 15, എ​ല്‍.​ഡി.​എ​ഫ് 6, ബി.​ജെ.​പി 1

മു​തു​വ​ല്ലൂ​ര്‍ -യു.​ഡി.​എ​ഫ് 13, എ​ല്‍.​ഡി.​എ​ഫ് 5

വാ​ഴ​യൂ​ര്‍ -എ​ല്‍.​ഡി.​എ​ഫ് 12, യു.​ഡി.​എ​ഫ് 8

വാ​ഴ​ക്കാ​ട് -യു.​ഡി.​എ​ഫ് 17, എ​ല്‍.​ഡി.​എ​ഫ് 4, വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി 1

ചീ​ക്കോ​ട് -യു.​ഡി.​എ​ഫ് 15, എ​ല്‍.​ഡി.​എ​ഫ് 5, സ്വ​ത​ന്ത്ര​ന്‍ - 1

2025 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട് നി​ല

യു.​ഡി.​എ​ഫ് -99483

എ​ല്‍.​ഡി.​എ​ഫ് -72106

എ​ന്‍.​ഡി.​എ -9079

യു.​ഡി.​എ​ഫ് ലീ​ഡ് - 27377

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionMalappuram
News Summary - Kondotty, the league's uncompromising green team
Next Story