Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോ​ദി സ​ർ​ക്കാ​റി​ന്റെ...

മോ​ദി സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന​നേ​ട്ടം വോ​ട്ടാ​കും -കെ.​കെ സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
മോ​ദി സ​ർ​ക്കാ​റി​ന്റെ വി​ക​സ​ന​നേ​ട്ടം വോ​ട്ടാ​കും -കെ.​കെ സു​രേ​ന്ദ്ര​ൻ
cancel
camera_alt

കെ.​കെ സു​രേ​ന്ദ്ര​ൻ

മ​ല​പ്പു​റം: നാ​ടി​ന്റെ സ​മ​ഗ്ര പു​രോ​ഗ​തി​യാ​ണ് എ​ൻ.​ഡി.​എ​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി.​ജെ.​പി പാ​ല​ക്കാ​ട് മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ സു​രേ​ന്ദ്ര​ൻ. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ വി​ക​സ​ന​ത്തി​ന് മാ​തൃ​ക​യാ​ണ്. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ന്നാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​മു​ര​ടി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ പ​റ്റൂ. പ്ര​തി​പ​ക്ഷ​ത്തി​ന്റെ ദൗ​ർ​ബ​ല്യ​മാ​ണ് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പ​ത്ത്‍വ​ർ​ഷം നി​ല​നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

• എ​ൻ.​ഡി.​എ​യു​ടെ പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ൾ?

എ​ല്ലാ​വ​ർ​ക്കും പാ​ർ​പ്പി​ടം, എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ളം എ​ന്ന​താ​ണ് പ്ര​ധാ​ന മു​ദ്രാ​വാ​ക്യം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്കും. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ​രി​പോ​ഷ​ണ​ത്തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കും.

• സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​​ണ്ടെ​ന്ന് ക​രു​തു​ന്നു​​ണ്ടോ​?

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം അ​തി​ശ​ക്ത​മാ​ണ്. വെ​ള്ള​ക്ക​ര​വും വീ​ട്ടു​നി​കു​തി​യും യാ​ത്ര​ക്കൂ​ലി​യും കു​ത്ത​നെ കൂ​ട്ടി. വി​ല​ക്ക​യ​റ്റം ​ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു. തൊ​ഴി​ലി​ല്ലാ​യ്മ അ​തി​രൂ​ക്ഷ​മാ​ണ്. ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ല.

• പ്രാ​ദേ​ശി​ക വി​ക​സ​നം ച​ർ​ച്ച​യാ​കു​മോ​?

ജി​ല്ല​യി​ൽ പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി ആ​ണ് നേ​രി​ടു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​ലു​ക​ളാ​ണ് ക​ട​ലോ​ര​ത്ത് ഇ​ന്നും ഉ​ള്ള​ത്. രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ന്റെ പേ​രി​ൽ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​താ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ന് കാ​ര​ണം.

• ജി​ല്ല​യി​ൽ എ​ൻ.​ഡി.​എ​യു​ടെ പ്ര​തീ​ക്ഷ?

വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കും. 12 സീ​റ്റി​ൽ ബി.​ജെ.​പി മ​ത്സ​രി​ക്കു​ന്നു. ബാ​ക്കി നാ​ല് സീ​റ്റു​ക​ളി​ൽ ഘ​ട​ക​ക​ക്ഷി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. വ്യ​വ​സാ​യ സം​രം​ഭം ആ​രം​ഭി​ക്കാ​ൻ കൂ​ടു​ത​ൽ മു​ദ്ര​വാ​യ്പ അ​നു​വ​ദി​ച്ച ജി​ല്ല​യാ​ണ് മ​ല​പ്പു​റം. റെ​യി​ൽ​വേ, ദേ​ശീ​യ​പാ​ത വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് മോ​ദി സ​ർ​ക്കാ​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiDevelopmentskk surendran
News Summary - K.K. Surendran says Modi government's development achievements will be voted on assemble election
Next Story