വോട്ട് ചെയ്യാൻ മലയിറങ്ങി കാടിന്റെ കാവലാളുകാർ
text_fieldsകരുളായിയിൽ വോട്ട് ചെയ്ത ഗോത്രവർഗ വോട്ടർമാർ മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടുന്നു
കരുളായി: കാടിന്റെ കാവലാളുകാർ ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചേരാൻ മലയിറങ്ങിയപ്പോൾ ജില്ലയിലെ വനത്തിനകത്തുള്ള ഏക ബൂത്തായ നെടുങ്കയത്ത് ആവേശകരമായ പോളിങ്. നെടുങ്കയം, മുണ്ടക്കടവ്, പുലിമുണ്ട, മാതൻകുന്ന് സങ്കേതങ്ങളിലെ പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരും മാഞ്ചീരി ഉൾവനങ്ങളിൽ കഴിയുന്ന ചോലനായ്ക്കരുമാണ് ഈ ബൂത്തിലെ വോട്ടർമാർ. കിലോമീറ്ററുകളോളം കാട്ടുപാതകൾ താണ്ടി വേണം ബൂത്തിലെത്താൻ. വോട്ടർ മാരുടെ യാത്രാക്ലേശം പരിഹരിക്കാൻ വനംവകുപ്പ് വാഹന സൗ കര്യം ഒരുക്കിയിരുന്നു.
സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർധന ശ്രദ്ധേയമായി. പോളിങ് ശതമാനം ഉയർന്നെങ്കിലും ഉൾവനത്തിലെ മാഞ്ചീരി സങ്കേതത്തിലുള്ള ചോലനായ്ക്ക ഉന്നതിക്കാരിൽ പലരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബൂത്തിൽ നിന്ന് 25 ഓളം കിലോമീറ്റർ അകലെ കഴിയുന്നവരാണ് ഇവരിൽ പലരും. 185 ഓളം വോട്ടർമാരാണ് വോട്ട് ചെയ്യാനെത്തിയത്. യാത്രാദൂരത്തിന് പുറമെ, ചില പ്രാദേ ശിക പ്രതിഷേധങ്ങളും ഇവരെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

