Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightകാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ...

കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ൾ

text_fields
bookmark_border
കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ൾ
cancel

കാ​ളി​കാ​വ്: കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ മ​ധു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ഒ​രു മാ​സ​ത്തി​നി​ടെ ഒ​രേ സ്ഥ​ല​ത്ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പൊ​ട്ടു​ന്ന​ത്.

തി​ര​ക്കു​ള്ള ജ​ങ്ഷ​നി​ൽ പൈ​പ്പ് ന​ന്നാ​ക്കാ​ൻ വ​ലി​യ കു​ഴി എ​ടു​ത്ത് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തെ റോ​ഡ് തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ തു​ട​രെ​ത്തു​ട​രെ പൈ​പ്പ് പൊ​ട്ടി വ​ലി​യ തോ​തി​ലാ​ണ് വെ​ള്ളം പാ​ഴാ​യ​ത്. ഒ​രി​ക്ക​ൽ പൊ​ട്ടി​യ​ത് ന​ന്നാ​ക്കു​ന്ന​തി​ലെ അ​പാ​ക​ത​യാ​ണ് വീ​ണ്ടും പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.

ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പി​ലാ​ണ് പൊ​ട്ട​ൽ വീ​ണി​രി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലേ​ക്ക് ക​യ​റു​ന്ന വ​ഴി ത​ട​സ്സ​പ്പെ​ട്ട​താ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​യാ​സ​മാ​യ​ത്. ഇ​തി​നു​പു​റ​മെ വ​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​ണ്. തി​ര​ക്കു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും പ്ര​യാ​സ​ത്തി​ലാ​ണ്. അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റു​ക​യും ചെ​യ്ത കു​ഴി നി​ക​ത്ത​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burstwater distribution pipeKalikav Junction
News Summary - Days after water distribution pipe burst at Kalikav Junction
Next Story