അധ്യാപകർക്ക് പുരസ്കാരം
text_fieldsദേശീയതല വെബിനാറിൽ പുരസ്കാരങ്ങൾ നേടിയ അധ്യാപകരായ വി.എം. മാനസ, സതീഷ് കുമാർ, എം. സിർദാര
കാളികാവ്: നൂതന അധ്യാപന മാതൃകകളുമായി ദേശീയ തലത്തിൽ നടത്തിയ വെബിനാറിൽ വണ്ടൂർ ഉപജില്ലയിലെ അധ്യാപകർക്ക് നേട്ടം. ഉപജില്ലയിലെ കാളികാവ് അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ എം. സിർദാര, തരിശ് ജി.എൽ.പി സ്കൂളിലെ വി. സതീഷ് കുമാർ, വി.എം. മാനസ എന്നിവർക്ക് പുരസ്കാരങ്ങൾ ലഭിച്ചു.
നവാചാരി ഗതിവിധിയാം സമൂഹ് എന്ന അഖിലേന്ത്യ തലത്തിലുള്ള അധ്യാപക സംഘടന നടത്തിയ ദേശീയ വെബിനാറിെൻറ ഭാഗമായാണ് മികച്ച നൂതന അധ്യാപന മാതൃകകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സഞ്ജീവ് സൂര്യ വംശി ഗവ. മിഡ്ൽ സ്കൂൾ നന്ദോർകാല ശക്തി ഛത്തിസ്ഗഢിെൻറ നേതൃത്വത്തിലുള്ള അഡ്മിൻ പാനലാണ് വെബിനാറും അനുബന്ധ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

