ഈ പുഞ്ചിരി നിലനിൽക്കാൻ സുമനസ്സുകൾ കനിയണം
text_fieldsസായൂജ് കൃഷ്ണ
പുലാമന്തോൾ: ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കരൾ മാറ്റിവെക്കാൻ ചികിത്സ സഹായം തേടുന്നു. പുലാമന്തോൾ പഞ്ചായത്ത് 16-ാം വാർഡിൽ കരിമ്പാടത്ത് ജയേഷിന്റെ ഇളയ മകൻ സായൂജ് കൃഷ്ണയാണ് അസുഖബാധിതനായി ചികിത്സയിലുള്ളത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. നിത്യവൃത്തിക്കായി കൂലിപ്പണി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ജയേഷിന് ഭീമമായ ചികിത്സ ചെലവ് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. ജയേഷ് തന്നെയാണ് മകന് കരൾ പകുത്ത് നൽകുന്നത്. 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. പണം സമാഹരിക്കാൻ നജീബ് കാന്തപുരം എം.എൽ.എ മുഖ്യരക്ഷാധികാരിയായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാർ രംഗത്തുണ്ട്.
പി.ടി.എസ് മൂസ്സു (ചെയർമാൻ), കെ.പി. അബൂബക്കർ (കൺവീനർ), ടി. സിനിജ (വാർഡ് അംഗം), പി.പി. ഉമർ (ട്രഷറർ) എന്നിവരടങ്ങിയതാണ് കമ്മിറ്റി. ജയേഷിന്റെ പേരിൽ ഫെഡറൽ ബാങ്ക് പുലാമന്തോൾ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 11850200006786. ഐ.എഫ്.എസ്.സി: FDRL0001185. ഗൂഗിൾ പേ/ ഫോൺ പേ: 9539164842 (ജയേഷ് കരിമ്പടത്ത്). മൊബൈൽ ഫോൺ: 9495227744, 9744498110.

