നോമ്പനുഷ്ഠിച്ച് വിജയനും അമ്പിളിയും
text_fieldsവിജയനും ഭാര്യ അമ്പിളിയും നോമ്പ് തുറക്കുന്നു
കരിങ്കല്ലത്താണി: കരിങ്കല്ലത്താണി ആളിയത്ത് വിജയനും ഭാര്യ അമ്പിളിയും മൂന്നു വർഷമായി റമദാൻ വ്രതം അനുഷ്ഠിക്കുന്നു. രാത്രിയിൽ തന്നെ അത്താഴത്തിനുള്ള വിഭവങ്ങൾ ഒരുക്കി വെച്ച് സുബ്ഹ് ബാങ്കിന് തൊട്ടുമുമ്പായി കഴിക്കും.
നോമ്പുതുറക്ക് കാരക്ക, ഈത്തപ്പഴം, എണ്ണ പലഹാരങ്ങൾ എന്നിവ ഉണ്ടാവും. പത്തിരി ഉണ്ടാക്കി പരിചയമില്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യാറുള്ളതെന്ന് വിജയൻ പറഞ്ഞു. മാംസം മിക്ക ദിവസവും ഉണ്ടാവും.
കൂടെയുള്ള സുഹൃത്തുക്കൾ നോമ്പനുഷ്ഠിക്കുന്നത് കണ്ടാണ് നോമ്പ് എടുത്തു തുടങ്ങിയതെന്ന് ഇവർ പറയുന്നു. നോമ്പനുഷ്ഠാനം ശരീരത്തിന് ഏറെ ആശ്വാസം നൽകിയെന്നും ഇവർ കൂട്ടിച്ചേർത്തു. വിജയൻ സൗദിയിലെ ബിഷയിൽ ഡ്രൈവറായി ജോലിചെയ്യുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

