പച്ചവിരിച്ച് പ്രതീക്ഷകൾ; കർഷകർക്ക് ആദരമർപ്പിച്ച് നാടെങ്ങും കർഷകദിനാഘോഷം
text_fieldsപട്ടാമ്പി കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം നഗരസഭ ചെയർപേഴ്സൺ ടി.പി. ഷാജി
ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കിയും കർഷകരെ ആദരിച്ചും നാട് ചിങ്ങം ഒന്നിനെ വരവേറ്റു. പട്ടാമ്പി കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം നഗരസഭ ചെയർപേഴ്സൺ ടി.പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ അധ്യക്ഷത വഹിച്ചു. പട്ടാമ്പി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. വൃന്ദ പദ്ധതി വിശദീകരിച്ചു.
നഗരസഭാ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, കൃഷി ഓഫീസർ കെ. ടി. സീനത്ത് സ്വാഗതവും നഗരസഭ സെക്രട്ടറി ഡോ. എസ്. അമൽ നന്ദിയും പറഞ്ഞു. കർഷകരായ ബാലകൃഷ്ണൻ വാരിയതൊടി, വേലായുധൻ മാനാംകുറ്റിയിൽ, ഖാലിദ് പുത്തൻപുരയിൽ, നാരായണൻ നായർ വെള്ളോപുള്ളി മഠത്തിൽതൊടി, രായിൻ തോട്ടിങ്ങൽ, കൃഷ്ണകുമാർ ഉള്ളാട്ട് തൊടി, മഹേശ്വരൻ കാരത്താഴിയത്ത് മന, ധനേഷ് അമ്പലപറമ്പിൽ, മാസ്റ്റർ മുഹമ്മദ് അദ്നാൻ പള്ളിയാൽതൊടി, ഗിരിജ ഭഗവതികുന്നത്ത്, സൈതലവി പാലത്തിങ്കൽ എന്നിവരെ ആദരിച്ചു.
മങ്കര: പഞ്ചായത്ത് കൃഷിഭവനിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ. വിനീത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഷഹന, അഡ്വ. ആതിര, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജീവ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ജിൻസി, ബ്ലോക്ക് അംഗം മുകുന്ദനുണ്ണി, മങ്കര പഞ്ചായത്തംഗം ആസ്യ ഹമിദ്, കെ.വി. രാധാകൃഷ്ണൻ, ആർ. ശാലിനി, എം.വി കൃഷ്ണദാസ്, കെ.സി. സന്തോഷ്, ഉമാദേവി, സുനിത, രമേശ്, ശ്രീലക്ഷ്മി, ശ്രീവത്സൻ, സൈബുന്നിസ, എം.കെ. ശ്രീജിത, സുനീഷ് ഭരതക്കാട്, സെക്രട്ടറി സുനിത, ഇആർ. ശശി, രാജൻ, സുധീർ കുമാർ, ഡോ. അശ്റഫ്, ഉദയ പ്രകാശ് എന്നിവർ സംസാരിച്ചു.
ലക്കിടി: ലക്കിടിപേരൂർ പഞ്ചായത്ത് കർഷക ദിനാഘോഷവും അവാർഡ് വിതരണവും അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ചിത്ര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണൻ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോജൻ ജോൺ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ഷരീഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി, ടി. മണികണ്ഠൻ, ഷംസുദ്ദീൻ, യു.പി. രവി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ബിൻസി സ്വാഗതവും സൂസമ്മ സൈമൺ നന്ദിയും പറഞ്ഞു.
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത്, കൃഷിഭവൻ സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാചരണവും കർഷക അവാർഡ് വിതരണവും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. രാധ, വി.കെ. ഷൈജു, പി.എസ്. ഷക്കീല, ജില്ല പഞ്ചായത്ത് മെംബർ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ നവാസ് മുഹമ്മദ്, കരിമ്പ കൃഷി ഓഫീസർ എം. മഞ്ജുഷ, കൃഷി അസിസ്റ്റന്റ് വി.എം. രഞ്ജിനി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ ബി. പ്രമിത, ഉമ മഹേശ്വരി, ഫീൽഡ് അസിസ്റ്റന്റ് സുഹാസിനി എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
പറളി: പറളികൃഷിഭവന്‍റെ നേതൃത്വത്തിൽ കർഷകദിനാചരണം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എസ്. അജിത്, ജില്ല പഞ്ചായത്തംഗം ഷഹന, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.കെ. അഖിൽ, പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ പി.വത്സല , ക്ഷേമകാര്യ ചെയർമാൻ എം.എസ്.സുജിത്, വിദ്യാഭ്യാസ കാര്യ ചെയർപേഴ്‌സൺ യു.കെ.ഗിരിജ, ബ്ലോക്ക് പഞ്ചായ ആംഗങ്ളായ മുകുന്ദനുണ്ണി, സുജാത, പറളി സർവീസ് സഹകരണ ബാങ്ക് പ്രസി പ്രസിഡൻറ് വിജയൻ, കർഷക സംഘം പ്രതിനിധി കെ.സി. കിഷോർ കുമാർ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ആർ. രേഷ്‌മ സ്വാഗതവും കൃഷി അസി. ക്രിസ്റ്റി റാണി നന്ദിയും പറഞ്ഞു.
കണ്ണമ്പ്ര: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകദിനാഘോഷവും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ആലത്തൂർ ബ്ലോക്ക് പ്രസിഡന്റ് ടി. കണ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത നാരായണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. പ്രസന്നകുമാരി, എ. ഉഷാകുമാരി, കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ചെന്താമരാക്ഷൻ എന്നിവർ ആശംസകൾ നേർന്നു. കാർഷിക വികസന സമിതി അംഗങ്ങളായ സി.പി. ചന്ദ്രൻ, കെ. നാരായണൻ, സി.പി. ശിവരാജൻ, കൃഷി ഓഫീസർ വി.കെ. ആരതി കൃഷ്ണ, കൃഷി അസിസ്റ്റന്റ് കെ. വിവേക് സംസാരിച്ചു.
പട്ടാമ്പി: വിളയൂർ പഞ്ചായത്തിൽ ബ്ലോക്ക് പ്രസിഡന്‍റ് എ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.എം. അഷ്ജാൻ സ്വാഗതം പറഞ്ഞു.
കേരളശ്ശേരി: പഞ്ചായത്ത്, കൃഷിഭവൻ എന്നിവ ചേർന്ന് കർഷകദിനം ആചരിച്ചു. പാലക്കാട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഫെബിൻ റഹ്മാൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആർ. രേവതി സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.എസ്. റുബീന നന്ദിയും പറഞ്ഞു.
വിദ്യാർഥികൾക്ക് ‘കതിർ’ പദ്ധതി നടപ്പാക്കും -മന്ത്രി
കോട്ടോപ്പാടത്ത് നടന്ന കർഷക ദിനാചരണം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: വിദ്യാർഥികൾക്ക് കൃഷിയിൽ പ്രോത്സാഹനം നൽകുന്നതിന് ‘കതിർ’ പദ്ധതിക്ക് തുടക്കമിടുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ. കോട്ടോപ്പാടത്ത് നടന്ന കർഷക ദിനാചരണവും കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ യുവാക്കളേയും വിദ്യാർഥികളേയും കാർഷിക രംഗത്തേക്ക് കൊണ്ട് വരികയാണ് പദ്ധതിയുടെ ഉദ്ദേശം. ഹൈടെക് ഫാമിങ് ഉൾപ്പെടെയുള്ള ആധുനിക കൃഷിരീതികൾ പ്രയോജനപ്പെടുത്തി ഉൽപാദനം വർധിപ്പിക്കാൻ ശ്രമിക്കണമെന്ന് അലനല്ലൂരിൽ നടന്ന കർഷക ദിന പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കോട്ടോപാടത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നീതു ശങ്കർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഉമ്മർ, ജില്ല പഞ്ചായത്തംഗം റഷീദ് ആലായൻ, പഞ്ചായത്ത് സ്‌റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ സുമയ്യ ചേരേത്തൊടി , ദീപാ ഷിന്‍റോ, സൈനുദ്ദീൻ താളിയിൽ, മണ്ണാർ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തംഗളായ അസീസ് ഭീമനാട്, രഞ്ജിത്ത് പോറ്റൂർ, കൃഷി ഓഫിസർ പി.കെ. ഷഹന, കല്ലടി ബക്കർ, രാജേഷ് ശങ്കർ എന്നിവർ സംസാരിച്ചു. അലനല്ലൂരിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. ഹബീബുല്ല അൻസാരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് മറിയ ആമ്പുക്കാട്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്‌റ്റാൻൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അനിത വിത്തനോട്ടിൽ, അലനല്ലൂർ പഞ്ചായത്ത് സ്‌റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്‌സൺമാരായ കളഭം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

