കിണർ വൃത്തിയാക്കുന്നതിനിടെ വീണു പരിക്ക്
text_fieldsആലമ്പാറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ വീണ തൊഴിലാളിയെ പുറത്തെടുക്കുന്നു
പെരിന്തൽമണ്ണ: കിണർ വൃത്തിയാക്കി കയറുന്നതിനിടയിൽ തളർന്നുവീണ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. പുലാമന്തോൾ കൊളത്തൂർ റോഡിൽ ആലമ്പാറയിലാണ് സംഭവം. തൊഴിലാളിയായ അബ്ദുൽ ജലീലിനാണ് (30) പരിക്കേറ്റത്. കാലിനും നടുവിനും ഗുരുതര പരിക്കേറ്റു. മർക്കസ് ദാറുൽ ഹുദ ഒാർഫനേജിെൻറ 45 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കി കയറുമ്പോഴാണ് അപകടം. വെള്ളമില്ലാത്ത കിണറിന്റെ അടി പാറയായിരുന്നു. പെരിന്തൽമണ്ണ ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റ് എത്തി ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ പി.കെ. മുഹമ്മദലി, പി. മുഹമ്മദ് ഷിബിൻ എന്നിവരാണ് പുറത്തെടുത്തത്. ഓഫിസർമാരായ വി. നിഷാദ്, കിഷോർ, ഗോപകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

