വീടുകളിലേക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിച്ച് പ്രവാസി കൂട്ടായ്മ
text_fieldsനോമ്പുതുറക്ക് ആവശ്യമായ വിഭവങ്ങൾ കെ.എം.സി.സി കരിമ്പിൽ പ്രവാസി കൂട്ടായ്മ പ്രവർത്തകർ വീടുകളിലെത്തിച്ച് നൽകുന്നു
തിരൂരങ്ങാടി: നോമ്പുതുറക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും പാചകം ചെയ്ത് വീടുകളിലെത്തിച്ചു കൊടുത്ത് മാതൃകയാവുകയാണ് കെ.എം.സി.സി കരിമ്പിൽ പ്രവാസി കൂട്ടായ്മ.
നോമ്പ് ഒന്നുമുതൽ 30 വരെ 'ജദ്ദിദു ഈമാനകും ഇഫ്താർ'എന്ന പേരിലാണ് വിഭവങ്ങളൊരുക്കി നൽകുന്നത്. കക്കാട് കരിമ്പിൽ പ്രദേശത്ത് കോവിഡിൽ പ്രതിസന്ധിയിലായവർക്കും അർഹതപ്പെട്ടതുമായ കുടുംബങ്ങൾക്കാണ് വിഭവങ്ങൾ എത്തിച്ചുകൊടുക്കുന്നത്.
പോക്കാട്ട് അബ്ദുറഹ്മാൻ, ഒറ്റത്തിങ്ങൽ ബഷീർ അഹമ്മദ്, യാകൂബ് കൊടപ്പന, യൂസുഫ് മുക്കൻ, എം.ടി. ഹംസ, കെ.പി. അബ്ദുൽ അസീസ്, എം.പി. സിദ്ദീഖ്, പി.ടി. ലത്തീഫ്, കെ.കെ. ഫവാസ്, ഫിർദൗസ് കരിമ്പിൽ, ടി. അയ്യൂബ്, കെ. ഐദ്രു തുടങ്ങിയ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

