നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി
text_fieldsഎടക്കര കലാസാഗറില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ കാര്‍
എടക്കര: നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി. യാത്രക്കാരായ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ച രണ്ടോടെ എടക്കര കലാസാഗറിലാണ് അപകടം.
വഴിക്കടവ് ഭാഗത്തുനിന്ന് ചുങ്കത്തറയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലുള്ള വീല്‍ അലെയിന്മെൻറ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എടക്കര സ്വദേശികളായ നജാത്ത്, സിയാദ്, ശഫീഖ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
നിസ്സാര പരിക്കുകളോടെ ഇവരെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.