Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനകീയബന്ധം ശക്തമാക്കാൻ സി.പി.എം; വിശ്വാസികളെ പാർട്ടിയോട് കുടുതൽ അടുപ്പിക്കും

text_fields
bookmark_border
മതനിരപേക്ഷത ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണം
ജനകീയബന്ധം ശക്തമാക്കാൻ സി.പി.എം; വിശ്വാസികളെ പാർട്ടിയോട് കുടുതൽ അടുപ്പിക്കും
cancel
camera_alt

സി.പി.എം വിപുലീകൃത ജില്ല കമ്മറ്റിയുടെ സമാപന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു 

പൊന്നാനി: നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ ജനങ്ങളുമായി കൂടുതൽ അടുക്കാനും ബന്ധം ശക്തിപ്പെടുത്താനും സി.പി.എം തീരുമാനം. വിവാഹം, മരണം തുടങ്ങിയ സന്ദർഭങ്ങളിലും ദുരന്തങ്ങളുണ്ടാകുമ്പോഴും സജീവമായി ഇടപെട്ട് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ബന്ധം ശക്തിപ്പെടുത്തണമെന്ന് വിപുലീകൃത ജില്ല കമ്മിറ്റിയോഗം പ്രവർത്തകർക്ക് നിർദേശം നൽകി. വിശ്വാസികളെ പാർട്ടിയോട് അടുപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യോഗം നിർദേശിച്ചു.

ക്ഷേത്രം, പള്ളി, ചർച്ച്, മദ് റസ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാനും പെരുന്നാൾ, നബിദിനം തുടങ്ങിയ ആഘോഷങ്ങളിൽ പാർട്ടിയുടെ സാന്നിധ്യവും സഹായവും ഉറപ്പാക്കാനും ശ്രദ്ധിക്കണം. ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കണമെന്നും നിർദേശമുണ്ട്.

രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ പാർട്ടി നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതിനൊപ്പം അവ സമൂഹത്തെ ബോധ്യപ്പെടുത്താനും പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്ലബുകൾ, വായനശാലകൾ തുടങ്ങിയവയെ വർഗീയവിരുദ്ധ വേദികളാക്കി മാറ്റി ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനും മതനിരപേക്ഷത ശക്തിപ്പെടുത്താനും മുന്നിട്ടിറങ്ങണം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫിനുണ്ടായ പരാജയത്തിന് സമൂഹത്തിലെ വർഗീയതയുടെ സ്വാധീനം പ്രധാന കാരണമായെന്ന് യോഗം വിലയിരുത്തി. പത്തുവർഷമായി ഭരണപങ്കാളിത്തമില്ലാത്ത സാഹചര്യത്തിൽ മുസ്‌ലിം ലീഗ് വിവിധ മുസ്‌ലിം സംഘടനകളെ ഏകോപിപ്പിച്ച് ഇടതുപക്ഷവിരുദ്ധ പ്രവർത്തനം നടത്തി. സാഹോദര്യത്തിലൂന്നിയ സാമൂഹിക ജീവിതത്തെ തകർക്കുകയും മതപരമായ ചേരിതിരിവ് സൃഷ്ടിക്കുകയും അതുവഴി സമൂഹത്തെ വർഗീയവത്കരിക്കുകയും ചെയ്യുന്ന ശ്രമങ്ങളെ തിരിച്ചറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Eyes Closer Ties With Believers
Next Story