‘വെളിച്ചം’ ന്യൂസ് ക്വസ്റ്റ്; ജൂൺ മാസ വിജയികളെ പ്രഖ്യാപിച്ചു
text_fieldsആരുഷി ബി.എസ് (ചെട്ട്യാത്ത് യു.പി സ്കൂൾ കോഴിക്കോട്), റന മെഹറിൻ (ജി.യു.പി.എസ് മാളിയേക്കൽ, മലപ്പുറം), ഭദ്ര ഹരി (എൻ.എസ്.എസ് എച്ച്.എസ്.എസ് അടൂർ, പത്തനംതിട്ട)
കോഴിക്കോട്: വിദ്യാർഥികളിൽ വായനശീലം വളർത്തുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മാധ്യമം ‘വെളിച്ചം’ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ന്യൂസ് ക്വസ്റ്റിന്റെ ജൂണിലെ വിജയികളെ പ്രഖ്യാപിച്ചു.
സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ ആരുഷി ബി.എസ് (ചെട്ട്യാത്ത് യു.പി സ്കൂൾ കോഴിക്കോട്), റന മെഹറിൻ (ജി.യു.പി.എസ് മാളിയേക്കൽ, മലപ്പുറം), ഭദ്ര ഹരി (എൻ.എസ്.എസ് എച്ച്.എസ്.എസ് അടൂർ, പത്തനംതിട്ട) എന്നിവർ വിജയികളായി.
ഓരോ മാസത്തെയും പ്രധാന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ന്യൂസ് ക്വസ്റ്റ് മത്സരം. madhyamam.com/newsquest എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എല്ലാ മാസവും അഞ്ചു മുതൽ 20 വരെയുള്ള തീയതികൾക്കിടയിൽ വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

