Begin typing your search above and press return to search.
proflie-avatar
Login
News Quest - വാർത്ത അന്വേഷണം

NEWS QUEST

വായിച്ചു മത്സരിക്കാം വിജയം നേടാം

പദ്ധതിയെക്കുറിച്ച്

വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവ് നൽകുകയും, മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ പ്രേരണയും പിന്തുണയും നൽകുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. മാസത്തിൽ ഒരിക്കൽ ഓൺലൈനായി നടക്കുന്ന ഈ പ്രശ്നോത്തരി പരിപാടിയിൽ ദേശീയ-അന്തർദേശീയ സംഭവങ്ങൾ, പൊതുവിജ്ഞാനം,കായികം,രാഷ്ട്രീയ വാർത്തകൾ, പരിസ്ഥിതി, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

ഇത് വിദ്യാർത്ഥികൾക്ക് വിജ്ഞാന വികസനത്തിനും മത്സരപരീക്ഷാ തയ്യാറെടുപ്പിനും ഒരുപാട് സഹായകമാകുന്ന ഒരു അമൂല്യ അവസരമാണ്.പത്രവായനയുടെ പ്രാധാന്യവും ആഴത്തിലുള്ള വിശകലനശേഷിയും വളർത്തുന്ന ഈ സംരംഭം,വായനയിലൂടെ വിജയത്തിലേക്ക് കുട്ടികളെ നയിക്കുന്നു.

🏆Monthly Winners

സവിശേഷതകൾ

📱 ഓൺലൈൻ വാർത്ത
📚 പഴയ ചോദ്യങ്ങൾ & ഉത്തരങ്ങൾ

നിയമങ്ങളും വ്യവസ്ഥകളും

    1.പങ്കെടുക്കുന്നവർ സ്കൂൾ വിദ്യാർത്ഥികളായിരിക്കണം.

    2.രജിസ്ട്രേഷൻ വിവരങ്ങൾ കൃത്യമായി നൽകുക

    3.മത്സരം ഓൺലൈൻ വഴിയാണ് നടത്തത്തുക. എല്ലാ മാസവും അഞ്ചാം തിയ്യതി മുൻ മാസത്തെ പത്രം അടിസ്ഥാനമാക്കി ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും.

    4. അതാത് മാസം ഇരുപതാം തീയതി വരെ നൽകുന്ന ഉത്തരങ്ങൾ മാത്രമാണ് പരിഗണിക്കുക.

    5. ഏറ്റവും കൂടുതൽ ശരിയുത്തരം നല്കുന്നവരെയാണ് വിജയികളായി തിരഞ്ഞെടുക്കുക. ഒരേ മാർക്ക് വരുന്ന സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

    5. മത്സര വിജയികളെ എല്ലാ മാസവും ആദ്യ വാരത്തിൽ വെളിച്ചം പേജിൽ പ്രസിദ്ധീകരിക്കും.

    6. എല്ലാ മാസവും പങ്കെടുക്കുന്ന കുട്ടികൾക്ക്, ഡിജിറ്റല്‍ സർട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

    7.വെളിച്ചം News Quest മായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഘാടകരുടെ തീരുമാനം അന്തിമമായിരിക്കും.