Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാവുത്സവം:...

വാവുത്സവം: സുരക്ഷയൊരുക്കി പൊലീസ്, ഗതാഗതനിയന്ത്രണം

text_fields
bookmark_border
Traffic
cancel
camera_alt

Representational Image

ക​ട​ലു​ണ്ടി: തി​ങ്ക​ളാ​ഴ്ച​ത്തെ വാ​വു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ നാ​ലി​ട​ങ്ങ​ളി​ൽ പൊ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി. കോ​ട്ട​ക്ക​ട​വ്, പേ​ടി​യാ​ട്ടു​കു​ന്ന്, ക​ട​ലു​ണ്ടി ലെ​വ​ൽ​ക്രോ​സ്, വാ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കൂ​ടാ​തെ പ​ട്രോ​ളി​ങ്ങും ശ​ക്ത​മാ​ക്കി.

കോ​ട്ട​ക്ക​ട​വ് മു​ത​ൽ ക​ട​ലു​ണ്ടി വ​രെ രാ​വി​ലെ 10 മു​ത​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കോ​ട്ട​ക്ക​ട​വി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം. കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ബ​സു​ക​ൾ കോ​ട്ട​ക്ക​ട​വി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങു​ക​യും ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണം.

റെ​യി​ൽ​വേ ലൈ​നി​ന്റെ പ​ടി​ഞ്ഞാ​റും കി​ഴ​ക്കും ഭാ​ഗ​ങ്ങ​ളി​ൽ ഉ​ത്സ​വാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തി​നാ​ൽ ലെ​വ​ൽ ക്രോ​സി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി ഇ​വി​ടെ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ക്കും. ഷൊ​ർ​ണൂ​ർ, കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് ക​ട​ലു​ണ്ടി ലെ​വ​ൽ ക്രോ​സി​ൽ ട്രെ​യി​നു​ക​ൾ​ക്ക് വേ​ഗം കു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കും.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ജ​ന​ത്തി​ര​ക്ക് ഏ​റി​വ​രു​ക​യാ​ണ്. അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന് ക​ട​ലു​ണ്ടി ജ​ന​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടും. ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സി​ദ്ദീ​ഖി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പൊ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എ. ബോ​സ്(​ന​ല്ല​ളം),സി.​വി. പ്ര​തീ​ശ​ൻ (ചാ​ലി​യം കോ​സ്റ്റ​ൽ), എ​സ്.​ഐ മാ​രാ​യ ആ​ർ.​എ​സ്. വി​ന​യ​ൻ(​ഫ​റോ​ക്ക്), പി.​ടി. സ​ജി(​ക​ട​ലു​ണ്ടി ഔ​ട്ട് പോ​സ്റ്റ്) എ​ന്നി​വ​ർ​ക്കാ​ണ് ചു​മ​ത​ല.

വാ​ക്ക​ട​വി​ലും ചാ​ലി​യ​ത്തും ഗോ​തീ​ശ്വ​ര​ത്തും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ മീ​ഞ്ച​ന്ത അ​ഗ്നി​ര​ക്ഷ സേ​ന​യും കോ​സ്റ്റ​ൽ ബോ​ട്ടും തീ​ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. വാ​വു​ത്സ​വം ഹ​രി​ത സൗ​ഹൃ​ദ​മാ​ക്കാ​ൻ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​മ്മി​റ്റി​യു​ടെ കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ വി. ​അ​നു​ഷ നി​ർ​വ​ഹി​ച്ചു.

മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്നു വ​രു​ന്ന ക​ട​ലു​ണ്ടി ഗ്രാ​മോ​ത്സ​വം നി​റ​പ്പ​കി​ട്ടാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പി. ​ഗ​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​അ​നു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​പ്പൂ​ർ ഡെ​വ​ല​പ്‌​മെ​ന്റ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ ടി. ​രാ​ധാ​ഗോ​പി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic ControlKozhikode News
News Summary - Vavutsavam-Security provided by police and traffic control
Next Story