മുക്കാളിയിൽ കാറിൽ തീപിടിത്തം; ഒരാൾക്ക് ഗുരുതര പരിക്ക്
text_fieldsദേശീയപാതയിൽ മുക്കാളിയിൽ കാറിൽ തീപടർന്നപ്പോൾ ഉള്ളിലുളളയാളെ രക്ഷപ്പെടുത്തുന്നു
വടകര: ദേശീയപാതയിൽ മുക്കാളിയിൽ കാറിൽ തീപിടിത്തം. ഒരാൾക്ക് ഗുരുതര പരിക്ക്. പേരാമ്പ്ര എരവട്ടൂർ സ്വദേശി സായ് ശ്രീയിൽ ബിജുവിനാണ് (45) ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെയാണ് സംഭവം. കാറിന്റെ ഉൾഭാഗത്തുനിന്ന് തീ പടരുന്നത് കണ്ട വഴിയാത്രക്കാരും നാട്ടുകാരും കാറിന്റെ ഗ്ലാസ് തകർത്ത് ഇയാളെ പുറത്തെടുക്കുകയായിരുന്നു.
മുക്കാളിയിൽ കാറിൽ തീപിടിത്തം; ഒരാൾക്ക് ഗുരുതര പരിക്ക്തുടർന്ന് മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കാറിെന്റ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. ഡ്രൈവിങ് സീറ്റിൽ തീപിടിച്ച നിലയിലായിരുന്നു ബിജു. മാഹി കനറ ബാങ്ക് ജീവനക്കാരനാണ്. ആത്മഹത്യ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

