Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകര നഗരസഭ ബജറ്റ് ...

വടകര നഗരസഭ ബജറ്റ് ആരോഗ്യ, ശുചിത്വ, പശ്ചാത്തല മേഖലക്ക് മുൻഗണന

text_fields
bookmark_border
വടകര നഗരസഭ ബജറ്റ്   ആരോഗ്യ, ശുചിത്വ, പശ്ചാത്തല മേഖലക്ക് മുൻഗണന
cancel

വ​ട​ക​ര: ആ​രോ​ഗ്യം, ശു​ചി​ത്വം, പ​ശ്ചാ​ത്ത​ല വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി വ​ട​ക​ര ന​ഗ​ര​സ​ഭ ബ​ജ​റ്റ്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എം. ഷൈ​നി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

126.41 കോ​ടി രൂ​പ വ​ര​വും 116.19 കോ​ടി രൂ​പ ചെ​ല​വും 10.21 കോ​ടി രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. നാ​ളോം വ​യ​ലി​ലെ കൃ​ഷി​ക്കാ​ർ​ക്ക് വ​ട​ക​ര വി​ല്ലേ​ജ് ടൂ​റി​സം പ​ദ്ധ​തി ബ​ജ​റ്റി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. നാ​ളോം വ​യ​ലി​ന്റെ പ്ര​ത്യേ​ക ഘ​ട​ന​യെ ഉ​ൾ​ക്കൊ​ണ്ടും ഭൂ​മി​യു​ടെ ജൈ​വ​ഘ​ട​ന സം​ര​ക്ഷി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കാ​ർ​ബ​ൺ സ​ന്തു​ലി​താ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തി​യും ന​ട​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

വ​ട​ക​ര കോ​ട്ട​പ്പ​റ​മ്പി​ൽ കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് നാ​രി ഫു​ഡ് സ്ട്രീ​റ്റ് ന​ട​പ്പാ​ക്കും. ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​വാ​സി​ക​ൾ​ക്ക് പാ​ര​മ്പ​ര്യ ഭ​ക്ഷ​ണം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ആ​രോ​ഗ്യ മേ​ഖ​ല ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യു​മാ​യി ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി​യി​ലൂ​ടെ ബ​ന്ധി​പ്പി​ച്ച് പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കു​ന്ന ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ന​ട​പ്പി​ലാ​ക്കും.

ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ഹെ​ൽ​ത്ത് എ.​ടി.​എം പ​ദ്ധ​തി​യും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഹോം ​സ്റ്റേ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും. കാ​ർ​ബ​ൺ സ​ന്തു​ലി​താ​വ​സ്ഥ നേ​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു വാ​ർ​ഡ് പൈ​ല​റ്റ് വാ​ർ​ഡാ​യി തെ​ര​ഞ്ഞെ​ടു​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് കു​ടും​ബ​ശ്രീ മു​ഖേ​ന പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ത്തു കു​ട്ടി​ക​ൾ​ക്ക് തീ​റ്റ​യാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ക്കും.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ശ​ശി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ ഇ.​കെ. ര​മ​ണി, പി. ​പ്ര​ശാ​ന്തി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​പി. സോ​മ​ശേ​ഖ​ര​ൻ, പ​തേ​രി ശ​ശി, എം. ​സു​രേ​ഷ് ബാ​ബു, എം.​പി. ഗം​ഗാ​ധ​ര​ൻ, പി. ​ജ​ലാ​ലു​ദ്ദീ​ൻ, കെ. ​സു​നി​ൽ കു​മാ​ർ, കെ.​കെ. ദി​ൽ​ഷാ​ന, സി.​കെ സ​ജീ​ർ, പി. ​പി. വ്യാ​സ​ൻ, വി.​കെ. ബൈ​ജു, പി.​കെ. സ​തീ​ശ​ൻ, എം. ​ഫൈ​സ​ൽ, വി.​എം. വി​നു, ശ​ര​ണ്യ വാ​ഴ​യി​ൽ, പി.​കെ. വൃ​ന്ദ, കെ.​കെ. ദി​ൽ​ഷാ​ൻ, ടി.​പി. സ​ഫീ​റ, മു​ഹ​മ്മ​ദ് അ​ജി​നാ​സ്, പി. ​ജ​ലാ​ലു​ദ്ദീ​ൻ, ഇ.​കെ. ര​മ​ണി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​പി. ര​ജി​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthbudgetinfrastructure
News Summary - Priority given to health, hygiene and infrastructure sectors
Next Story