Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈപാസിൽ മൂന്നു മാസം...

ബൈപാസിൽ മൂന്നു മാസം ഗതാഗതനിയന്ത്രണം

text_fields
bookmark_border
traffic control
cancel

കോ​ഴി​ക്കോ​ട്: വേ​ങ്ങേ​രി ബൈ​പാ​സി​ൽ ആ​റു​വ​രി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ബു​ധ​നാ​ഴ്ച മു​ത​ൽ അ​ട​ക്കും. ക​ക്കോ​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ വേ​ങ്ങേ​രി ബൈ​പാ​സ് ജ​ങ്ഷ​നി​ൽ ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ബൈ​പാ​സ് വ​ഴി യാ​ത്ര​ചെ​യ്ത് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജ് ജ​ങ്ഷ​നി​ൽ​നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ക​രി​ക്കാ​ൻ​കു​ള​ത്തു​വ​ഴി ടൗ​ണി​ലേ​ക്ക് പോ​ക​ണം.

ടൗ​ണി​ൽ​നി​ന്ന് ബാ​ലു​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും കൃ​ഷ്ണ​ൻ നാ​യ​ർ റോ​ഡ്, മാ​ളി​ക്ക​ട​വ് - അ​ടി​പ്പാ​ത​വ​ഴി ത​ണ്ണീ​ർ​പ​ന്ത​ൽ റോ​ഡി​ൽ ക​യ​റി ബാ​ലു​ശ്ശേ​രി റോ​ഡി​ൽ പ്ര​വേ​ശി​ച്ച് ക​ക്കോ​ടി ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. ബൈ​പാ​സി​ലും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. 90 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം.

Show Full Article
TAGS:Bypass Road traffic control 
News Summary - Traffic control on the bypass for three months
Next Story