ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsഅഴിഞ്ഞിലം ഭാഗത്തുവെച്ച് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാർ
രാമനാട്ടുകര: ഓടിക്കൊണ്ടിരിക്കേ തീപിടിച്ച കാറിനുള്ളിൽനിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഐക്കരപ്പടി സ്വദേശി കൊണ്ടേടൻ ശ്രീജിത്താണ് (35) രക്ഷപ്പെട്ടത്.
അഴിഞ്ഞിലം പടുനിലത്താഴത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. ഇലക്ട്രിക്കൽ മെക്കാനിക്കായ ശ്രീജിത്ത് തന്റെ സ്വിഫ്റ്റ് കാറിൽ കാരാട് ഭാഗത്തേക്ക് പോവുകയായിരുന്നു. എൻജിന്റെ ഭാഗത്തുനിന്ന് കറുത്ത പുക ഉയരുകയും പെട്ടെന്ന് കാറിൽ മൊത്തം വ്യാപിക്കുകയുമായിരുന്നു.
ഈ സമയം സീറ്റ് ബെൽറ്റ് ധരിച്ച് ഡ്രൈവ് ചെയ്യുകയായിരുന്ന ശ്രീജിത്ത് രക്ഷപ്പെടാനുള്ള പഴുത് നോക്കിയപ്പോഴാകാട്ടെ ഡോർ ഓട്ടോമാറ്റിക് ലോക്കിലുമായിരുന്നു. തീ ആളിപ്പടരുന്നതിനിടയിൽ ഭാഗ്യത്തിന് വാതിൽ തുറക്കാനും പുറത്തേക്ക് ചാടി രക്ഷപ്പെടാനും സാധിച്ചുവെന്ന് ശ്രീജിത്ത് പറയുന്നു.
മീഞ്ചന്ത അഗ്നിരക്ഷനിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബിജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനൂപ്, അനൂപ്കുമാർ, വി.കെ. അനൂപ്, അതുൽ മോഹനൻ, അനൂപ്, ഉണ്ണിമായ, ഹോം ഗാർഡ് കൃഷ്ണകുമാർ എന്നിവരെത്തിയാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

